ഏഥര്‍ എനര്‍ജിയുടെ ചാര്‍ജിങ് കണക്ടര്‍ മറ്റ് വാഹനങ്ങൾക്കും ഉപയോഗിക്കാം

കൊച്ചി: ഇന്ത്യയിലെ ആദ്യ ഇന്റലിജന്റ് വൈദ്യുത സ്‌ക്കൂട്ടര്‍ നിര്‍മാതാക്കളായ ഏഥര്‍ എനര്‍ജി തങ്ങളുടെ സ്വന്തം ചാര്‍ജിങ് കണക്ടര്‍ മറ്റ് ഒഇഎമ്മുകള്‍ക്കു കൂടി ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചു രാജ്യത്ത് വിവിധ കമ്പനികളുടെ ഇരുചക്ര വാഹനങ്ങള്‍ക്ക് അതിവേഗ ചാര്‍ജിങ് സംവിധാനം പരസ്പരം ഉപയോഗിക്കാനാവുന്ന സംവിധാനം ലഭ്യമാക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഇന്ത്യയിലുടനീളമായുള്ള ഏതറിന്റെ ഇരുന്നൂറിലേറെ അതിവേഗ ചാര്‍ജറുകള്‍ ഉപയോഗിക്കാനുള്ള സൗകര്യവും ഇതുവഴി ലഭ്യമാക്കും.

ഉപഭോക്താക്കളെ സംബന്ധിച്ച് പൊതു സ്ഥലങ്ങളില്‍ അതിവേഗ ചാര്‍ജിങ് ശൃംഖലകള്‍ ആവശ്യമാണ്. പൊതുവായി എല്ലാ ഇരുചക്ര വാഹനങ്ങള്‍ക്കും ഉപയോഗിക്കാനാവുമേമ കണക്ടര്‍ എന്നതിലേക്കുള്ള വലിയൊരു ചുവടു വെയ്പാണ് തങ്ങളുടെ സ്വന്തമായ ചാര്‍ജിങ് കണക്ടര്‍ പങ്കുവെക്കുന്ന ഈ നടപടി. ഇതിനായി മറ്റു ചില ഒഇഎമ്മുകളുമായി ഇതിനകം തന്നെ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.’ ഏഥര്‍ എനര്‍ജി സഹ സ്ഥാപകനും സിഇഒയുമായ തരുണ്‍ മേത്ത പറഞ്ഞു.

ചാര്‍ജിങ് സ്റ്റേഷനുകള്‍ പരമാവധി ഉപയോഗപ്പെടുത്തുന്നതിനും കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും വിവിധ ഉല്‍പന്നങ്ങളില്‍ ഉപയോഗിക്കാവുന്ന പൊതുവായ ചാര്‍ജറുകള്‍ അത്യാവശ്യമാണ്. അതിവേഗ ചാര്‍ജിങ് ശൃംഖലയായ ഏഥര്‍ ഗ്രിഡ് സ്ഥാപിക്കാനായി ഏഥര്‍ എനര്‍ജി നിക്ഷേപം നടത്തിയിട്ടുണ്ട്. എല്ലാ ഇരുചക്ര വാഹനങ്ങള്‍ക്കും കാറുകള്‍ക്കും സൗജന്യമായി അതിവേഗ ചാര്‍ജിങ് സൗകര്യം ലഭ്യമാക്കുന്നുമുണ്ട്. എസി, ഡിസി ചാര്‍ജിങ് ഒരേ കണക്ടര്‍ കൊണ്ടു ചെയ്യാനാവു രീതിയിലുള്ളതാണ് ഏഥര്‍ രൂപകല്‍പന ചെയ്ത കണക്ടര്‍. ഇരുചക്ര വാഹനങ്ങള്‍ക്കും ത്രിചക്ര വാഹനങ്ങള്‍ക്കും അനുയോജ്യമായ രീതിയില്‍ സിഎഎന്‍ 2.0 ആശയവിനിമയം സാധ്യമാക്കുതാണ് ഈ കണക്ടര്‍ സൈസ്. വിപുലമായി വാഹനങ്ങളില്‍ ഉപയോഗിക്കപ്പെടാന്‍ വഴിയൊരുക്കും വിധം കുറഞ്ഞ ചെലവില്‍ രൂപകല്‍പന ചെയ്തതു കൂടിയാണ് ഇത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *