11 സംസ്ഥാനങ്ങളില്‍ കോവിഡ് സുരക്ഷാ പദ്ധതിയുമായി ഇസാഫ്

കോവിഡ് വാക്‌സിനേഷൻ ബോധവല്‍ക്കരണ പദ്ധതിയായ ‘സുരക്ഷ 21’ കിഴക്കഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കവിത മാധവന്‍ ഉദ്‌ഘാടനം ചെയ്യുന്നു.  ഇസാഫ് ബാങ്ക് സസ്റ്റൈനബിള്‍ ബാങ്കിങ് ഹെഡ് റെജി കെ. ഡാനിയേല്‍, ഇസാഫ് സഹ സ്ഥാപകനും ഡയറക്ടറുമായ ഡോ. ജേക്കബ് സാമുവല്‍, കിഴക്കഞ്ചേരി കുടുംബാരോഗ്യ കേന്ദ്രം ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷീന സ്റ്റാര്‍ലിന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.ജി.എസ്. ലോബോ എന്നിവർ സമീപം.

തൃശ്ശൂർ: 11 സംസ്ഥാനങ്ങളിലായി 10 ലക്ഷം പേരിലെത്തുന്ന ദേശവ്യാപക കോവിഡ് വാക്‌സിനേഷൻ ബോധവല്‍ക്കരണ പദ്ധതിയായ ‘സുരക്ഷ 21’ ന് ഇസാഫ് തുടക്കമിട്ടു. പദ്ധതിയുടെ ഉദ്‌ഘാടനം പാലക്കാട് ജില്ലയിലെ കിഴക്കഞ്ചേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കവിത മാധവന്‍ നിര്‍വ്വഹിച്ചു. ‘പോരാടുക, നേരിടുക, തോല്‍പ്പിക്കുക’ എന്ന മുദ്രാവാക്യവുമായി നടത്തുന്ന കോവിഡ് സുരക്ഷാ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി വിവിധ പ്രാദേശിക ഭാഷകളിലുള്ള ബോധവല്‍ക്കരണ ലഘുലേഖകളും പോസ്റ്ററുകളും വിതരണം ചെയ്യും. ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന കോവിഡ് വാക്‌സിനേഷൻ ക്യാമ്പുകളിലും ഇസാഫ് സഹകരിക്കും.

ഇസാഫ് സഹ സ്ഥാപകനും ഡയറക്ടറുമായ ഡോ. ജേക്കബ് സാമുവല്‍, കിഴക്കഞ്ചേരി കുടുംബാരോഗ്യ കേന്ദ്രം ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷീന സ്റ്റാര്‍ലിന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.ജി.എസ്. ലോബോ, ഇസാഫ് ബാങ്ക് സസ്റ്റൈനബിള്‍ ബാങ്കിങ് ഹെഡ് റെജി കെ. ഡാനിയേല്‍, പാലക്കാട് ക്ലസ്റ്റര്‍ ഹെഡ് ജോമി ടി.ഒ. എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *