ഉയർന്ന സ്ഥിര നിക്ഷേപ പലിശയുമായി ഇസാഫ് ബാങ്ക്


കൊച്ചി: മുതിർന്ന പൗരന്മാർക്കുള്ള സ്ഥിര നിക്ഷേപ പലിശ നിരക്ക് 8.50 ശതമാനമായി ഉയർത്തി ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക്.


വിവിധ കാലയളവിലുള്ള റസിഡന്റ്, എൻആർഒ, എൻആർഇ അക്കൗണ്ടുകളുടെ ടേം ഡെപ്പോസിറ്റുകളുടെ പലിശ നിരക്കും ബാങ്ക് വർദ്ധിപ്പിച്ചിട്ടുണ്ട്. 999 ദിവസത്തെ കാലാവധിയുള്ള റസിഡന്റ്, എൻആർഒ, എൻആർഇ നിക്ഷേപങ്ങൾക്ക് 8 ശതമാനം വരെയും പലിശ ലഭിക്കും.


നവംബർ 1 ന് പ്രാബല്യത്തിൽ വന്ന പുതിയ നിരക്കുകൾ നവംബർ 30 വരെ കാലാവധിയുള്ളവയാണ്.



Sharing is Caring