അതിഥി തൊഴിലാളി മേള സംഘടിപ്പിച്ച് ഇസാഫ് ബാങ്ക്

തൃശൂർ: തൃശ്ശൂർ ജില്ലയുടെ അതിഥി തൊഴിലാളികൾക്കായി ഗർഷോം മേള സംഘടിപ്പിച്ച് ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക്. തിരൂരിൽ സംഘടിപ്പിച്ച മേളയിൽ സ്ഥിര താമസക്കാരായ ഏകദേശം 500 ഓളം വരുന്ന അതിഥി തൊഴിലാളികളാണ് പങ്കെടുത്തത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത ജോലികൾ ചെയ്തു വരുന്ന അന്യസംസ്ഥാന തൊഴിലാളികളോടൊപ്പം അസംഘടിത മേഖലയിൽ ജോലി ചെയ്തു വരുന്നവരും മേളയിൽ പങ്കെടുത്തു.

3000 ചിരാതുകളിൽ തീർത്ത ഇസാഫിന്റെ ലോഗോയിൽ ദീപം കൊളുത്തി ഇസാഫ് ഗ്രൂപ്പിന്റെ സ്ഥാപകൻ കെ. പോൾ തോമസ് മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ പ്രവർത്തനങ്ങൾ നടത്തി വരുന്ന പ്രചോദൻ ഡെവലപ്പ്മെന്റ് സർവീസസിന്റെ ആഭിമുഖ്യത്തിലാണ് മേള സംഘടിപ്പിച്ചത്.

ഇസാഫ് സഹ സ്ഥാപക മെറീന പോൾ, പ്രചോദൻ ഡെവലപ്പ്മെന്റ് സർവീസസ് ഡയറക്ടർ എമി അച്ചാ പോൾ, കോലഴി പഞ്ചായത്ത്‌ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഉഷ കുമാരി, വാർഡ് മെമ്പർ മെറീന, അസിസ്റ്റന്റ് ലേബർ ഓഫീസർ അബ്ദുൽ ഗഫൂർ, സിഎംഐഡി ഡയറക്ടർ ബിനോയ്‌ പീറ്റർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കോലഴി എക്സ്സൈസ് പ്രിവന്റീവ് ഓഫീസർ കെ എൽ സണ്ണി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസിനു നേതൃത്വം നൽകി. മേളക്കായി സെഡാറിന്റെ വിവിധ ഉത്പന്നങ്ങളുടെ സ്റ്റാളുകളും,ചൈൽഡ് ലൈൻ ബോധ വൽക്കരണ പവലിയനും ഒരുക്കിയിരുന്നു. ഹിന്ദി പാട്ടുകളുടെ ഗാനമേളയും,വിവിധ കായിക മത്സരങ്ങളും,ദീപാവലി അത്താഴ വിരുന്നും ഗർഷോം മേളയ്ക്ക് പകിട്ടേകി

Spread the love

Leave a Reply

Your email address will not be published. Required fields are marked *