ഓൺലൈൻ ലോട്ടറി ചൂതാട്ടം അവസാനിപ്പിക്കണം; ഓൾ കേരള ലോട്ടറി ഏജന്റ്സ് ആൻറ് സെല്ലേഴ്സ് കോൺഗ്രസ്സ് ഐ.എൻ.ടി.യു.സി

കോഴിക്കോട്: ലോട്ടറി മേഖലയിലെ ഓൺലൈൻ ചൂതാട്ടം, നമ്പറെഴുത്ത് ലോട്ടറി, എന്നിവ അവസാനിപ്പിക്കാൻ നടപടിയുണ്ടാകണമെന്നും ലോട്ടറി നറുക്കെടുപ്പിന്റെ വിശ്വാസ്യത നിലനിർത്താൻ ലോട്ടറി നറുക്കെടുപ്പ് കേരളത്തിലെ മൂന്ന് മേഖലകളിൽ നറുക്കെടുപ് നടത്താൻ (കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം, ) സർക്കാർ തയ്യാറാകണമെന്നും, സമ്മാന ഘടന ആകർഷകമാക്കാൻ ചെറിയ സമ്മാനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കണമെന്നും പ്രഖ്യാപിച്ച ബോണസ്സ് തുക പൂർണ്ണമായും വിതരണം ചെയ്യണമെന്നും യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു.

ഓൾ കേരള ലോട്ടറി ഏജന്റ്സ് ആൻറ് സെല്ലേഴ്സ്സ് കോൺഗ്രസ്സ്, ഐ.എൻ.ടി.യു.സി.
കോഴിക്കോട് ജില്ലാ പ്രസിഡന്റ് ശ്രീ: എം സി .തോമസ്സിന്റെ ആദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ പ്രവർത്തക കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ: കെ.എം.ശ്രീധരൻ ഉത്ഘാടനം ചെയ്തു.

സംസ്ഥാന നേതാക്കളായ ‘കെ.ഉണ്ണികൃഷ്ണൻ, രജ്ഞിത്ത് കണ്ണോത്ത്, മടപള്ളി മോഹനൻ, എ എം.കഞ്ഞിക്കണ്ണൻ, ശിവാനന്ദൻ കൊയിലാണ്ടി, റസ്സാക്ക് പെരുമണ്ണ, ഉണ്ണികൃഷ്ണൻ കൊയിലാണ്ടി. പ്രസീത് വടകര, വസന്തകുറ്റിയാടി. നിർമ്മല .പി , അബ്ദുൾ സലാം എന്നിവർ സംസാരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *