പുസ്തകപ്രകാശനം നടത്തി


വർക്കല:അമിത് കുമാർ എഴുതിയ ഏകെ എന്ന നോവലിൻ്റെ മൂന്നാം പതിപ്പിൻ്റെ പ്രകാശനം വർക്കല എംഎൽഎ അഡ്വ വി ജോയി ജില്ലാ പഞ്ചായത്ത് അംഗം വി പ്രിയദർശിനിക്കു നൽകി നിർവഹിച്ചു.


കല്ലമ്പലം പുല്ലൂർമുക്ക് ദേശീയ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. അഡ്വ ജി ആർ ബിലഹരി പുസ്തകാവരണം നടത്തി. കഥാകൃത്തും നോവലിസ്റ്റുമായ ഉബൈദ് കല്ലമ്പലം ചടങ്ങിൽ അധ്യക്ഷനായിരുന്നു.




Sharing is Caring