കൊച്ചി: ഇന്ത്യയിലെ മുന്‍നിര എസ്എഫ്ബികളിലൊന്നായ ഇക്വിറ്റാസ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് കേരളത്തിലെ പ്രവര്‍ത്തനം വിപുലീകരിക്കുന്നു. ഇതിന്‍റെ ഭാഗമായി കൊച്ചിയിലും തൃശൂരുമായി രണ്ട് പുതിയ ശാഖകള്‍ തുറന്നു. ഇതോടെ ഇക്വിറ്റാസിന്‍റെ കേരളത്തിലെ ആകെ ശാഖകളുടെ എണ്ണം അഞ്ചായി.
സംസ്ഥാനത്തിന്‍റെ സാമ്പത്തിക, സാംസ്കാരിക ജില്ലകളെ ബന്ധിപ്പിക്കുന്ന ഈ വിപുലീകരണത്തിലൂടെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇടപാടുകാരുടെ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ നിറവേറ്റുന്ന മികച്ച സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കുകയാണ് ബാങ്ക് ലക്ഷ്യമിടുന്നത്. എന്‍ആര്‍ഐ ഇടപാടുകാര്‍ക്ക് ഉള്‍പ്പെടെ സേവിങ്സിനും നിക്ഷേപങ്ങള്‍ക്കും ഉയര്‍ന്ന പലിശയും ഇക്വിറ്റാസ് എസ്എഫ്ബി ലഭ്യമാക്കുന്നുണ്ട്.
ഉപയോക്താക്കളുടെ വര്‍ധിച്ചുവരുന്ന വൈവിധ്യമാര്‍ന്ന സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുന്ന തരത്തില്‍ കേരളത്തിന്‍റെ കൂടുതല്‍ ഭാഗങ്ങളിലേക്ക് സേവനം എത്തിക്കുന്ന ഈ വിപുലീകരണം ബാങ്കിന് അഭിമാനകരമായ ചുവടുവെപ്പാണെന്നും കേരളത്തിലെ വ്യത്യസ്തമായ ഉപയോക്തൃ സമൂഹങ്ങളുടെ യഥാര്‍ത്ഥ സാമ്പത്തിക പങ്കാളിയാകുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ബാങ്കിന്‍റെ ബ്രാഞ്ച് ബാങ്കിങ്, ലൈബലിറ്റീസ്, പ്രൊഡക്റ്റ് & വെല്‍ത്ത് കണ്‍ട്രി ഹെഡും സീനിയര്‍ പ്രസിഡന്‍റുമായ മുരളി വൈദ്യനാഥന്‍ പറഞ്ഞു.
