എന്‍റമ്മേടെ ജിമിക്കി കമ്മൽ,രസകരമായ പാട്ടും വീഡിയോവും


മോഹൻലാൽ ചിത്രമായ വെളിപാടിന്‍റെ പുസ്തകത്തിലെ ഹിറ്റ് ഗാനമായ എന്‍റേമ്മേടെ ജിമിക്കി കമ്മലിന്‍റെ വീഡിയോ വേർഷൻ പുറത്തിറങ്ങി.അപ്പാണി രവിയായി അഭിനയിച്ച ശരത് കുമാർ,ജൂഡ് ആന്‍റണി എന്നിവരാണ് പാട്ടിൽ തകർക്കുന്നത്.ഒരാ‍ഴ്ച മുമ്പ് മാത്രം റിലീസ് ചെയ്ത പാട്ടിന്‍റെ ഓഡിയോ യൂട്യൂബിൽ കേട്ടത് 7 ലക്ഷത്തിലധികം പേരാണ്.



തനിനാടൻ താളമാണ് വിനീത് ശ്രീനിവാസനും രഞ്ജിത് ഉണ്ണിയും ചേർന്നു പാടിയ പാട്ടിനുളളത്.ഒരിടവേളയ്ക്കു ശേഷം അനിൽ പനച്ചൂരാൻ കുറിച്ചതാണീ വരികൾ.ഷാൻ റഹ്മാന്‍റേതാണ് സംഗീതം.മോഹന്‍ലാലിനെ നായകനാക്കി ആദ്യമായാണ് ലാല്‍ ജോസ് ഒരു ചിത്രമൊരുക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ അരങ്ങേറിയ അന്ന രേഷ്മ രാജനാണ്(ലിച്ചി) ചിത്രത്തിലെ നായിക.




Sharing is Caring