
ഇലോണ്‍ മസ്‌ക് പുതിയ എഐ പ്ലാറ്റ്‌ഫോം അവതരിപ്പിക്കുമെന്ന് പുതിയ റിപ്പോര്‍ട്ട്. ചാറ്റ് ജിപിടിയെയും സമാനമായ മറ്റ് ഉല്‍പന്നങ്ങളെയും നേരിടുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ എഐ പ്ലാറ്റ്‌ഫോം അവതരിപ്പിക്കുന്നത്.ട്രൂത്ത് ജിപിടി എന്നായിരിക്കും പുതിയ പ്ലാറ്റ്‌ഫോമിന് പേര്. ഫോക്സ് ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ പുതിയ പദ്ധതി വെളിപ്പെടുത്തിയത്.
ചാറ്റ് ജിപിടിയെ നുണ പറയാനാണ് പരിശീലിപ്പിക്കുന്നതെന്ന് മസ്‌ക് കുറ്റപ്പെടുത്തി. ‘ട്രൂത്ത് ജിപിടി എന്ന് ഞാന്‍ വിളിക്കുന്ന ഒരു കാര്യം ഞാന്‍ തുടങ്ങാന്‍ പോവുകയാണ്.
ഈ പ്രപഞ്ചത്തിന്റെ പ്രകൃതം തിരിച്ചറിയാന്‍ ശ്രമിക്കുന്ന പരമാവധി സത്യം തേടുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആയിരിക്കും അത്.’ – അദ്ദേഹം പറഞ്ഞു. മനുഷ്യരെ ഉന്മൂലനം ചെയ്യാന്‍ ആഗ്രഹിക്കാത്ത സുരക്ഷയ്ക്ക് വേണ്ടിയുള്ള മികച്ച മാര്‍ഗമായിരിക്കും ട്രൂത്ത് ജിപിടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓപ്പണ്‍ എഐ ‘ക്ലോസ്ഡ് സോഴ്സ്’ ആയി മാറിയിരിക്കുന്നു. ലാഭത്തിന് വേണ്ടിയുള്ള സംഘടനയായിരിക്കുന്നു. മൈക്രോസോഫ്റ്റിനോട് അടുത്ത സംഖ്യമായി മാറിയിരിക്കുന്നു മസ്‌ക് പറഞ്ഞു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സുരക്ഷയെ ഗൗരവത്തോടെ എടുക്കാത്തതിന് ഗൂഗിള്‍ സഹ സ്ഥാപകനായ ലാരി പേജിനേയും മസ്‌ക് വിമര്‍ശിച്ചു.

