പുതിയ നാല് ഫീച്ചറുകളുമായി‌ ടെലഗ്രാം ;ഓരോ ചാറ്റിനും ഓരോ വാള്‍പേപ്പര്‍

ഫീച്ചറുകളുടെയും മറ്റും കാര്യത്തില്‍ പലപ്പോഴും വാട്സ്‌ആപ്പിനെ ടെലഗ്രാം (Telegram) പിന്നിലാക്കുന്നത് നാം കാണാറുണ്ട്.ടെലഗ്രാമില്‍ വളരെ മുമ്ബേ വന്ന പല ഫീച്ചറുകളും പിന്നീട് വാട്സ്‌ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്. പുതിയ നാല് ഫീച്ചറുകളുമായി‌ട്ടാണ് ഇപ്പോള്‍ ടെലഗ്രാം (Telegram) എത്തിയിരിക്കുന്നത്. ഷെയര്‍ ചെയ്യാന്‍ കഴിയുന്ന ചാറ്റ് ഫോള്‍ഡറുകള്‍, കസ്റ്റം വാള്‍പേപ്പറുകള്‍ എന്നിവ പോലെയുള്ള ഫീച്ചറുകളാണ് ഈ അപ്ഡേറ്റില്‍ നല്‍കിയിരിക്കുന്നത്. പുത്തന്‍ അപ്ഡേറ്റില്‍ ടെലഗ്രാമി (Telegram)ല്‍ ലഭിക്കുന്ന ഫീച്ചറുകളെക്കുറിച്ച്‌ ഒന്ന് നോക്കാം.

ഷെയര്‍ ചെയ്യാവുന്ന ചാറ്റ് ഫോള്‍ഡറുകള്‍

ഒരു ലിങ്ക് ഉപയോഗിച്ച്‌ ചാറ്റ് ഫോള്‍ഡറുകള്‍ ഷെയര്‍ ചെയ്യാന്‍ സഹായിക്കുന്നതാണ് ഈ ഫീച്ചര്‍. പുതിയ ഫീച്ചര്‍ ഉപയോഗിച്ച്‌ അവരുടെ സുഹൃത്തുക്കളെ ഒന്നില്‍ കൂടുതല്‍ ഗ്രൂപ്പുകളിലേക്കോ ന്യൂസ് ചാനലുകളിലേക്കോ ഒരേ സമയം ഇന്‍വൈറ്റ് ചെയ്യാന്‍ കഴിയും. വ്യത്യസ്‌ത ചാറ്റുകള്‍ക്കായി ഒന്നില്‍ കൂടുതല്‍ ഇന്‍വൈറ്റ് ലിങ്കുകള്‍ ക്രിയേറ്റ് ചെയ്യാനും സാധിക്കും. അത് പോലെ തന്നെ അവയ്ക്ക് വ്യത്യസ്തമായ പേരുകള്‍ നല്‍കാനും സാധിക്കും. അംഗങ്ങളെ ആഡ് ചെയ്യാന്‍ അഡ്മിന് അധികാരമുള്ള പബ്ലിക് ചാറ്റുകള്‍ ചേര്‍ക്കാനും ഈ ഫീച്ചര്‍ സഹായിക്കുന്നു.

കസ്റ്റം വാള്‍പേപ്പേഴ്സ്

വ്യത്യസ്ത ചാറ്റുകള്‍ക്കായി കസ്റ്റമൈസ്ഡ് വാള്‍പേപ്പറുകള്‍ സെറ്റ് ചെയ്യാനുള്ള ഓപ്ഷനാണ് മറ്റൊരു ഫീച്ചര്‍. ചാറ്റ് വാള്‍പേപ്പറിലേക്ക് ഇഷ്ടപ്പെട്ട ഫോട്ടോകളും കളര്‍ തീമുകളും ആഡ് ചെയ്യാന്‍ കഴിയും. നിങ്ങള്‍ സെറ്റ് ചെയ്യുന്ന അതേ വാള്‍പേപ്പര്‍ തന്നെ മറുവശത്തിരുന്ന് ചാറ്റ് ചെയ്യുന്നവര്‍ക്കും സെറ്റ് ചെയ്യാന്‍ സാധിക്കും. ഇതിനായി നിങ്ങള്‍ വാള്‍പേപ്പര്‍ സെറ്റ് ചെയ്ത് കഴിഞ്ഞാലുടന്‍ ഒരു സ്പെഷ്യല്‍ മെസേജ് അവര്‍ക്ക് ചെല്ലും. ഇനി താത്പര്യമില്ലെങ്കില്‍ കസ്റ്റം വാള്‍പേപ്പറും ആഡ് ചെയ്യാം.

ബോട്ട് ലിങ്കുകളും ടെലഗ്രാം പ്രീമിയവും

ടെലഗ്രാം ബോട്ടുകള്‍ക്ക് തടസമില്ലാതെ വെബ് ആപ്പുകള്‍ ഹോസ്റ്റ് ചെയ്യാന്‍ കഴിയും. ഈ ഫീച്ചറിനെ സപ്പോര്‍ട്ട് ചെയ്യുന്ന ബോട്ടുകളുടെ വെബ് ആപ്പുകള്‍ നേരിട്ടുള്ള ലിങ്ക് വഴിയോ അല്ലെങ്കില്‍ ടെലഗ്രാമിലെ ഏത് ചാറ്റിലും ഈ ബോട്ടിന്റെ യൂസര്‍നെയിം മെന്‍ഷന്‍ ചെയ്തോ ആക്സസ് ചെയ്യാന്‍ കഴിയും. മാത്രമല്ല ബോട്ടുകള്‍ക്ക് ഇപ്പോള്‍ കളക്റ്റബിള്‍ യൂസര്‍നെയിമുകളും ഉപയോഗിക്കാന്‍ കഴിയും. -ബോട്ട് (-bot) സഫിക്സ് ഇല്ലാത്ത ലിങ്കുകള്‍ ഉള്‍പ്പടെയാണ് ഈ പറയുന്നത്.

മെച്ചപ്പെടുത്തിയ ഇന്റര്‍ഫേസുകള്‍

ഗ്രൂപ്പുകള്‍ ഉണ്ടാക്കുമ്ബോള്‍ തന്നെ അംഗങ്ങളെ ആഡ് ചെയ്യണമെന്നില്ല. ഗ്രൂപ്പ് പെര്‍മിഷനുകളൊക്കെ നേരത്തെ സെറ്റ് ചെയ്യാനും ആദ്യം തന്നെ കുറേ മെസേജുകള്‍ പിന്‍ ചെയ്ത് വയ്ക്കാനുമൊക്കെ ഇത് സഹായിക്കും.

അറ്റാച്ച്‌മെന്റുകള്‍ക്കായുള്ള അതിവേഗ സ്ക്രോളിങും പുതിയ അപ്ഡേറ്റില്‍ ലഭ്യമായ സൗകര്യങ്ങളില്‍ ഒന്നാണ്. എകദേശം ഷെയേര്‍ഡ് മീഡിയയെപ്പോലെ തന്നെയാണിത്. ഡേറ്റ് ബാറില്‍ പുള്‍ ഡൌണ്‍ ചെയ്താല്‍ മാത്രം മതിയെന്നതാണ് പ്രത്യേകത. 100 ല്‍ താഴെ അംഗങ്ങളുള്ള ടോപ്പിക് ഗ്രൂപ്പുകളില്‍ റീഡ് റെസീപ്റ്റുകളും ഇനി മുതല്‍ കാണാന്‍ കഴിയും. അതായത് നിങ്ങളുടെ മെസേജുകള്‍ മറ്റ് അംഗങ്ങള്‍ വായിച്ച സമയം കാണാന്‍ കഴിയും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *