പ്രചരണം സോഷ്യല്‍ മീഡിയ വഴി മാത്രം ; തദ്ദേശ തിരഞ്ഞെടുപ്പ് മാര്‍ഗ നിര്‍ദേശങ്ങളായി

തദ്ദേശ തിരഞ്ഞെടുപ്പിന് മാര്‍ഗരേഖ പുറത്തിറക്കി. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭവന സന്ദര്‍ശനത്തിന് സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം അഞ്ച് പേര്‍ മാത്രമേ പാടുള്ളു. റോഡ് ഷോയ്ക്ക് പരമാവധി മൂന്ന് വാഹനങ്ങള്‍ മാത്രമേ അനുവദിക്കൂ. ജാഥകളും കൊട്ടിക്കലാശവും വിലക്കിയിട്ടുണ്ട്. പരമാവധി പ്രചരണം സോഷ്യല്‍ മീഡിയ വഴിയേ ആകാവുവെന്നും നിര്‍ദേശത്തില്‍ പറയുന്നു.

പത്രികാ സമര്‍പ്പണത്തിന് സ്ഥാനാര്‍ത്ഥി ഉള്‍പ്പടെ മൂന്ന് പേര്‍ മാത്രമേ പാടുള്ളു. സ്ഥാനാര്‍ത്ഥികള്‍ക്ക് ഹാരം, ബൊക്കെ, നോട്ടുമാല, ഷാള്‍ എന്നിവ നല്‍കി സ്വീകരിക്കാന്‍ പാടില്ലെന്നും മാര്‍​ഗനിര്‍ദേശത്തില്‍ പറയുന്നു.
റോഡ് ഷോയ്ക്ക് പരമാവധി മൂന്ന് വാഹനങ്ങളേ ഉപയോഗിക്കാവൂ. പൊതു യോഗങ്ങള്‍ കുടുംബ യോഗങ്ങള്‍ എന്നിവ കോവിഡ്-19 മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമേ നടത്താവൂ. ഇതിനായി പൊലീസന്‌റെ മുന്‍കൂര്‍ അനുമതി വാങ്ങണം.

ബൂത്തിന് പുറത്ത് വെള്ളവം സോപ്പും കരുതണമെന്നും ബൂത്തിനകത്ത് സാനിറ്റൈസര്‍ നിര്‍ബന്ധമാണെന്നും മര്‍ഗ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. ബൂത്തിനകത്ത് ഒരേ സമയം മൂന്ന് വോട്ടര്‍മാര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുകയുള്ളു. പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് ഫെയ്‌സ് ഷീല്‍ഡും കൈയ്യുറയും നിര്‍ബന്ധമാക്കി. വോട്ടര്‍മാര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാണ്. കോവിഡ് രോഗികള്‍ക്കും, നിരീക്ഷണത്തിലുള്ളവര്‍ക്കും തപാല്‍ വോട്ടും അനുവദിക്കും.

തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടു ഘട്ടമായി നടത്തുമെന്നാണ് സൂചന. തെരഞ്ഞെടുപ്പ് ഡിസംബര്‍ 11ന് മുന്‍പ് നടത്താനാണ് നീക്കം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *