പാകിസ്​താനില്‍ ബസിലുണ്ടായ സ്​ഫോടനത്തില്‍ ആറ്​ ചൈനീസ്​ പൗരന്‍മാര്‍ ഉള്‍പ്പടെ എട്ടുപേര്‍ കൊല്ലപ്പെട്ടു

പെഷവാര്‍: പാകിസ്​താനില്‍ ബസിലുണ്ടായ സ്​ഫോടനത്തില്‍ ആറ്​ ചൈനീസ്​ പൗരന്‍മാര്‍ ഉള്‍പ്പടെ എട്ടുപേര്‍ കൊല്ലപ്പെട്ടു. വടക്കന്‍ പാകിസ്​താനിലെ ഉള്‍പ്രദേശത്താണ്​ സംഭവം. റോഡിലുണ്ടായിരുന്ന സ്​ഫോടക വസ്​തുവാണോ അതോ ബസിനകത്തുള്ളതാണോ പൊട്ടിതെറിച്ചതെന്ന്​ വ്യക്​തമല്ല.

സ്​ഫോടനത്തെ തുടര്‍ന്ന്​ ഒരു ചൈനീസ്​ എന്‍ജിനീയറേയും ഒരു സൈനികനേയും കാണാതായിട്ടുണ്ടെന്ന്​ പാക്​ സര്‍ക്കാറിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്​തമാക്കി. മരിച്ചവരില്‍ ചൈനീസ്​ പൗരന്‍മാരെ കൂടാതെ ഒരു പാരാമിലിറ്ററി സൈനികനും പ്രദേശവാസിയും ഉള്‍പ്പെടുന്നു. നിരവധി പേര്‍ക്ക്​ സ്​ഫോടനത്തില്‍ പരിക്കേറ്റിട്ടു.അപ്പര്‍ കോഹിസ്​താനിലെ ഡാം നിര്‍മാണ സ്ഥലത്തേക്ക്​ എന്‍ജിനീയര്‍മാരുമായി പോയ ബസാണ്​ അപകടത്തില്‍പ്പെട്ടതെന്ന്​ ഹസാര മേഖലയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചിട്ടുണ്ട്​. ചൈന-പാകിസ്​താന്‍ സാമ്ബത്തിക ഇടനാഴിയുടെ ഭാഗമായാണ്​ ഡാം നിര്‍മിക്കുന്നത്​.

Spread the love

Leave a Reply

Your email address will not be published. Required fields are marked *