മ​ഹാ​രാ​ഷ്ട്ര​യി​ൽ കാ​ർ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് എ​ട്ട് പേ​ർ മ​രണപ്പെട്ടു

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കാ​ര്‍ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് എ​ട്ടു പേ​ര്‍ മ​രി​ച്ചു. ന​ന്ദൂ​ര്‍​ബാ​ര്‍ ജി​ല്ല​യി​ലെ ധാ​ദ്ഗാ​വ് എ​ന്ന സ്ഥ​ല​ത്താ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

ടോ​റ​ന്‍​മാ​ലി​ല്‍ നി​ന്നും സി​ന്ധി​മ​ല്‍ ഗ്രാ​മ​ത്തി​ലേ​ക്ക് പോ​യ വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ഡ്രൈ​വ​ര്‍​ക്ക് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട​താ​ണ് അ​പ​ക​ട കാ​ര​ണം.

വാ​ഹ​ന​ത്തി​ല്‍ നി​ന്നും ചാ​ടി ര​ക്ഷ​പെ​ട്ട ചി​ല​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി അ​നു​ശോ​ചി​ച്ചു. മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ ബ​ന്ധു​ക്ക​ള്‍​ക്ക് ര​ണ്ടു ല​ക്ഷം രൂ​പ​യും പ​രി​ക്കേ​റ്റ​വ​ര്‍​ക്ക് 50,000 രൂ​പ​യും ധ​ന​സ​ഹാ​യ​മാ​യി ന​ല്‍​കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി അ​റി​യി​ച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *