എബോള ബാധിതനെന്ന് സംശയം; ചെന്നൈയില്‍ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു


ebola
ചെന്നൈ: എബോള രോഗ ബാധിതനെന്ന് സംശയിക്കുന്ന ഒരാളെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗിനിയയില്‍ നിന്നെത്തിയ തേനി സ്വദേശിയെയാണ് ഇന്നുരാവിലെ ചെന്നൈ രാജീവ് ഗാന്ധി ജനറല്‍ ആസ്പത്രിയില്‍പ്രവേശിപ്പിച്ചത്.
വിമാനത്തില്‍വച്ച് ഛര്‍ദ്ദിയും തലകറക്കവും അനുഭവപ്പെട്ടതിനെതുടര്‍ന്ന് അടിയന്തരപരിശോധനക്കായി ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു.വിദഗ്ധ പരിശോധനകള്‍ നടക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ ലഭിച്ചശേഷം മാത്രമെ രോഗം സ്ഥിരീകരിക്കാനാകൂയെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.


ചില ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് എബോള വൈറസ് ബാധിതരെ കണ്ടെത്തിയത്. നൈജീരിയയില്‍ വൈറസ് ബാധയെത്തുടര്‍ന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയില്‍ എത്തുന്നവരെ പരിശോധനക്ക് വിധേയമാക്കുമെന്ന് സര്‍ക്കാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.


 



Sharing is Caring