കിംഗ്ഫിഷറിന് വായ്പ: ഐ.ഡി.ബി.ഐ ബാങ്കിനെതിരെ സി.ബി.ഐ അന്വേഷണം

idbi
ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന് 950 കോടി രൂപയുടെ വായ്പ അനുവദിച്ച ഐ.ഡി.ബി.ഐ ബാങ്കിന്റെ നടപടിയില്‍ സി.ബി.ഐ പ്രാഥമിക അന്വേഷണം ആരംഭിച്ചു. വായ്പ അനുവദിച്ചതില്‍ ബാങ്ക് ഉദ്യോഗസ്ഥരുടെ പങ്കും കിംഗ്ഫിഷര്‍ ഉടമയായ വിജയ് മല്യയുടെ പങ്കും സംബന്ധിച്ച കൂടുതല്‍ അന്വേഷണത്തിന് ശേഷം സി.ബി.ഐ പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
മല്യയുടെ സ്ഥാപനത്തിന് നേരത്തെ വായ്പ നല്‍കിയ ബാങ്കുകള്‍ അത് തിരിച്ചുപിടിക്കാന്‍ കണ്‍സോര്‍ഷ്യം രൂപീകരിച്ച് നടപടികള്‍ സ്വീകരിക്കുന്ന സാഹചര്യത്തിലാണ് ഐ.ഡി.ബി.ഐ ബാങ്ക് പ്രത്യേകമായി പുതിയ വായ്പ നല്‍കിയത്.
സംഭവത്തില്‍ ബാങ്ക് നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് കണ്ടാണ് സി.ബി.ഐ പ്രാഥമിക അന്വേഷണം ആരംഭിച്ചിരിക്കുന്നത്.


 

 

 


Sharing is Caring