പശ്ചിമഘട്ട സംവാദയാത്ര പ്രയാണം തുടരുന്നു

paschimaghatta samvada yathraകല്‍പറ്റ: പ്രമുഖ വന്യജീവി ഫോട്ടോഗ്രാഫര്‍ എന്‍ എ നസീറിന്റെ നേതൃത്വത്തില്‍ നീതിക്കും പരിസ്ഥിതിക്കും വേണ്ടിയുള്ള യുവജന കൂട്ടായ്മയായ യൂത്ത് ഡയലോഗിന്റെ മുന്‍കൈയ്യില്‍ നടക്കുന്ന പശ്ചിമഘട്ട സംവാദയാത്ര പ്രയാണം തുടരുന്നു. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ മലയോര മേഖലകളിലെ കര്‍ഷകര്‍, പൊതുപ്രവര്‍ത്തകര്‍, ആദിവാസി വിഭാഗങ്ങള്‍ എന്നിവരുമായി സംവദിച്ചാണ് യാത്ര വയനാട് ജില്ലയിലെത്തിയത്. സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേരുള്ള യാത്രാസംഘം ചെറു ഗ്രൂപ്പുകളായി തിരിഞ്ഞ് വീടുകള്‍ കയറിയിറങ്ങി ജനങ്ങളുടെ ആശങ്കകളും പരാതികളും നിര്‍ദ്ദേശങ്ങളും കേട്ടുകൊണ്ടാണ് സഞ്ചരിക്കുന്നത്. ആറളത്ത് ആദിവാസി വിഭാഗങ്ങളുമായും കൊട്ടിയൂരിലും കേളകത്തും കര്‍ഷകരുമായും സംഘാംങ്ങള്‍ സംസാരിച്ചു. അമ്പായത്തോടിലെത്തിയ യാത്രാംഗങ്ങള്‍ അവിടുത്തെ ജനങ്ങളുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് തലപ്പുഴ ഗവ. ജി യു പി സ്‌കൂളില്‍ വെച്ച് വിവിധ വിഭാഗം ജനങ്ങളുമായി ആശയവിനിമയം നടത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *