ബാങ്കിങ്, ഫിനാൻസ് ഓഹരികളിൽ നിക്ഷേപിക്കാവുന്ന പുതിയ ഫണ്ടുമായി ഡിഎസ്പി മുച്വല്‍ ഫണ്ട്

കൊച്ചി: മുന്‍നിര അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ ഡിഎസ്പി മുച്വല്‍ ഫണ്ട് പുതിയ ബാങ്കിങ് ആന്റ് ഫിനാൻസ് സർവീസസ് ഫണ്ട് (ഡിഎസ്പി ബിഎഫ്എസ്എഫ്) അവതരിപ്പിച്ചു. ഓഹരി വിപണിയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന, ദീർഘകാല ലാഭ സാധ്യതയുള്ള പ്രമുഖ ബാങ്കുകളുടേയും മുൻനിര ധനകാര്യ സേവന സ്ഥാപനങ്ങളുടേയും ഓഹരികളിൽ നിക്ഷേപിക്കുന്ന ഫണ്ടാണിത്. ഡിസംബർ നാലു വരെ ഈ ഫണ്ടിൽ നിക്ഷേപിക്കാം. ഹൗസിങ് ഫിനാന്‍സ് കമ്പനികള്‍, ലൈഫ് ഇന്‍ഷുറന്‍സ്, എഎംസി തുടങ്ങിയ ബാങ്കിതര ധനകാര്യ കമ്പനികളുടെ സ്റ്റോക്കുകൾ കൂടി ഉൾപ്പെടുന്നതാണ് ഈ ഫണ്ട്. ഓഹരി വിപണിയിൽ കഴിഞ്ഞ 15 വർഷത്തിനിടെ മികച്ച വളർച്ച കൈവരിച്ച ഓഹരികളാണിവ. ഈ ഫണ്ടിന്റെ 80 ശതമാനം മുതൽ 100 വരെ നിക്ഷേപം ബാങ്കിങ് ആന്റ് ഫിനാൻസ് മേഖലയിലെ ഓഹരികളിലായിരിക്കും. 20 ശതമാനം വരെ മറ്റു കമ്പനികളുടെ ഓഹരികളിലും മറ്റുമായി നിക്ഷേപിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *