ദ്രാവിഡ് ഇന്ത്യന്‍ ടീമിന്റെ പരിശീലകനാകാനില്ല, എൻ.സി.എ തലവനായി തുടരാൻ വീണ്ടും അപേക്ഷ നൽകി

ബെംഗളൂരു: മുൻ ഇന്ത്യൻ ക്യാപ്റ്റൻ രാഹുൽ ദ്രാവിഡ് ദേശീയ ക്രിക്കറ്റ് അക്കാദമി (എൻ.സി.എ) തലപ്പത്തേക്ക് വീണ്ടും അപേക്ഷ സമർപ്പിച്ചു.
നിലവിൽ എൻ.സി.എ തലവനായിരുന്ന ദ്രാവിഡിന്റെ രണ്ടു വർഷ കാലാവധി അടുത്തിടെ അവസാനിച്ചതോടെയാണ് ബി.സി.സി.ഐ വീണ്ടും അപേക്ഷ ക്ഷണിച്ചത്. എന്നാൽ ദ്രാവിഡ് മാത്രമാണ് ഇതുവരെ ഈ സ്ഥാനത്തേക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ളത്.

ഇതോടെ ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് ദ്രാവിഡ് എത്തുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമായി. ഈ വർഷത്തെ ട്വന്റി 20 ലോകകപ്പോടെ സ്ഥാനമൊഴിയുന്ന പരിശീലകൻ രവി ശാസ്ത്രിക്ക് പകരക്കാരനായി ദ്രാവിഡ് എത്തുമെന്ന് പരക്കെ അഭ്യൂഹങ്ങളുണ്ടായിരുന്നു.

അടുത്തിടെ ശ്രീലങ്കയിൽ പര്യടനം നടത്തിയ ഇന്ത്യൻ ടീമിന്റെ പരിശീലകനായി ബിസിസിഐ നിയമിച്ചതും ദ്രാവിഡിനെയായിരുന്നു. ഇതോടെയാണ് ശാസ്ത്രി സ്ഥാനമൊഴിഞ്ഞാൽ ദ്രാവിഡ് ആ സ്ഥാനത്തെത്തുമെന്ന് ആരാധകർ കണക്ക് കൂട്ടിയത്.

എൻ.സി.എ തലവനായി ദ്രാവിഡ് അപേക്ഷ സമർപ്പിച്ചതോടെ അദ്ദേഹത്തെ മറികടന്ന് ഇനി ആരും തന്നെ ആ സ്ഥാനത്തെത്താൻ സാധ്യത കുറവാണ്. ബിസിസിഐ വൃത്തങ്ങൾക്കും ദ്രാവിഡിനെ തന്നെയാണ് താത്പര്യം.

യുവതാരങ്ങളെ വളർത്തിക്കൊണ്ടു വരുന്നതിൽ ദ്രാവിഡ് വഹിക്കുന്ന പങ്ക് പ്രശംസനീയമാണ്. പരിക്കേൽക്കുകയും ഫോം ഔട്ടാകുകയും ചെയ്യുന്ന താരങ്ങൾക്ക് ടീമിലേക്ക് തിരിച്ചെത്താനുള്ള വഴിയാണ് എൻസിഎ

Spread the love

Leave a Reply

Your email address will not be published. Required fields are marked *