ഡോ.മോഹനൻ കുന്നുമ്മൽ കേരള സര്‍വകലാശാലയുടെ താത്കാലിക വിസിയായി ചുമതലയേറ്റു


കേരള സര്‍വകലാശാലയുടെ താത്കാലിക വിസിയായി ആരോഗ്യസര്‍വകലാശാല വൈസ് ചാൻസിലര്‍ ഡോ.മോഹനൻ കുന്നുമ്മൽ ചുമതലയേറ്റു. സര്‍വകലാശാലാ ആസ്ഥാനത്ത് ഉന്നത ഉദ്യോഗസ്ഥര്‍ വിസിയ്ക്ക് സ്വീകരണം നൽകി. വി.പി.മഹാദേവൻ പിള്ളയുടെ നാലുവര്‍ഷ കാലാവധി ഇന്നലെ അവസാനിച്ച സാഹചര്യത്തിൽ ചാൻസിലറായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് മോഹനൻ കുന്നുമ്മലിന് അധിക ചുമതല നൽകിയത്.


ആരോഗ്യസര്‍വകലാശാല വിസിക്കെതിരെ മാത്രമാണ് ഗവര്‍ണര്‍ നടപടിയ്ക്ക് നോട്ടീസ് നൽകാത്തത്. ബിജെപിയോട് അടുപ്പമുള്ള ഡോ.മോഹനനെ 2019ൽ മൂന്നുപേരുടെ പാനലിൽ നിന്ന് സര്‍ക്കാര്‍ മുൻഗണന നൽകിയ രണ്ടുപേരെ വെട്ടി ഗവര്‍ണറാണ് നിയമനം നൽകിയത്. വിവാദങ്ങളെക്കുറിച്ച് പ്രതികരിക്കാതിരുന്ന ഡോ.മോഹനൻ പഠിച്ച സര്‍വ്വകലാശാലയിൽ തന്നെ വിസിയായി എത്താനായത് ഭാഗ്യമായി കരുതുന്നുവെന്ന് പറഞ്ഞു.

online news portal

കേരള വിസിയുടെ കാലാവധി ഇന്നലെ അവസാനിച്ച സാഹചര്യത്തിലാണ്, ഡോ. മോഹനനന്‍ കുന്നുമ്മലിന് പകരം ചുമതല നല്‍കിയത്. ഡോ. വി പി മഹാദേവൻ പിള്ളയായിരുന്നു കേരള സർവകലാശാല വിസി. 2018 ഒക്ടോബർ 24 നാണ് വി പി മഹാദേവൻ പിള്ള വൈസ് ചാന്‍സലറായി നിയമിതനായത്. ഗവർണർ പി സദാശിവമാണ് വി പി മഹാദേവന്‍ പിള്ളയെ വി സിയായി നിയമിച്ചത്.



Sharing is Caring