രോഗികളുടെ സുരക്ഷിതത്വം ഉറപ്പാക്കുവാന്‍ വീഴ്ച്ച തടയല്‍ മുന്നറിയിപ്പ് സംവിധാനവുമായി ഡോസീ

കൊച്ചി: നിര്‍മ്മിതബുദ്ധി അടിസ്ഥാനമാക്കി നേരിട്ടുള്ള സമ്പര്‍ക്കമില്ലാതെ രോഗികളെ നിരീക്ഷിക്കുകയും (ആര്‍പിഎം), മുന്നറിയിപ്പുകള്‍ നല്‍കുകയും ചെയ്യുന്ന (ഇഡബ്ലിയുഎസ്) സംവിധാനമായ ഡോസീ അതിന്റെ ഏറ്റവും നവീനമായ വീഴ്ച്ച തടയല്‍ മുന്നറിയിപ്പ് (എഫ്പിഎ-ഫാള്‍ പ്രിവന്‍ഷന്‍ അലെര്‍ട്ട്) സംവിധാനം പുറത്തിറക്കുന്നു. ആശുപത്രികളില്‍ രോഗികള്‍ക്ക് കിടയറ്റ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്. ബംഗളൂരുവില്‍ ആരോഗ്യ മേഖലയിലെ വിദഗ്ധരും പ്രൊഫഷണലുകളും പങ്കെടുത്ത 11-മത് ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് ഡയലോഗ് (അന്താരാഷ്ട്ര ആരോഗ്യ സംവാദം) വേളയിലാണ് പ്രഖ്യാപനം.

ലോകാരോഗ്യ സംഘടനയുടെ (ഡബ്ലിയു എച്ച് ഒ) കണക്കുകള്‍ പ്രകാരം ആശുപത്രികളില്‍ ഏറ്റവും അധികം സംഭവിക്കുന്ന വെല്ലുവിളിയാണ് രോഗികളുടെ വീഴ്ച്ച. മരണം സംഭവിക്കുന്നതിനുള്ള രണ്ടാമത്തെ പ്രധാനകാരണമായി ഇത്തരം വീഴ്ചകള്‍ അവര്‍ ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല, ലോകത്താകമാനം ആരോഗ്യ പരിപാലന കേന്ദ്രങ്ങളില്‍ ഏറ്റവും കൂടുതല്‍ നിലനിന്നുപോരുന്ന രോഗികളുടെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട സംഭവങ്ങളെ പ്രതിനിധാനം ചെയ്യുന്നു വീഴ്ച്ച. അടുത്തിടെ നടന്ന ഒരു പഠനപ്രകാരം യുണൈറ്റഡ് സ്റ്റേറ്റ്സില്‍ മാത്രം ആശുപത്രികളിലെ രോഗികള്‍ ഉള്ള 1000 കിടക്കകളില്‍ ശരാശരി 6.6% വീഴ്ച്ച സംഭവിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 30%-ഓളം പേര്‍ക്ക് എല്ലുകള്‍ പൊട്ടലടക്കം ശാരീരികമായ പരിക്കുകള്‍ സംഭവിക്കുകയും ചെയ്തു.

ഇന്ത്യയിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രതിവര്‍ഷം 1.5 മുതല്‍ 2 ദശലക്ഷം വരെ പ്രായമുള്ള വ്യക്തികള്‍ വീഴ്ച്ചയുമായി ബന്ധപ്പെട്ട പരിക്കുകള്‍ നേരിടുന്നതായി കണക്കാക്കപ്പെടുന്നു. 10 ലക്ഷം പേര്‍ വീഴ്ച്ചയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്നങ്ങള്‍ മൂലം മരണമടയുകയും ചെയ്യുന്നു. മനുഷ്യ ജീവന് ഹാനി സംഭവിക്കുന്നതിനപ്പുറത്തേക്ക് ഇത്തരം വീഴ്ച്ചകള്‍ വന്‍ തോതിലുള്ള സാമ്പത്തിക ബാധ്യതകളാണ് വരുത്തി വയ്ക്കുന്നത്. രോഗികള്‍ക്ക് നല്‍കുന്ന പരിപാലനത്തിന്റെ ചെലവുകളും കടബാധ്യതകളും വര്‍ദ്ധിക്കുന്നത് ഇതില്‍ ഉള്‍പ്പെടുന്നു.

ഡോസീ പുറത്തിറക്കിയിരിക്കുന്ന വീഴ്ച്ച തടയല്‍ മുന്നറിയിപ്പ് സംവിധാനം അതിന്റെ തല്‍സമയത്തുള്ള നിരീക്ഷണ കഴിവുകളിലൂടേയും സജീവമായ മുന്നറിയിപ്പുകളിലൂടേയും രോഗികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. ഡോസീ സെന്‍സര്‍ ഷീറ്റ്സ് ബെഡ്ഡ് എക്സിറ്റ് ലോഗിങ്ങ് പോലുള്ള സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി കൊണ്ട് ഉയര്‍ന്ന അപകടസാധ്യതയുള്ള രോഗികളുടെ കാര്യത്തില്‍ കസ്റ്റമൈസ് ചെയ്ത മുന്നറിയിപ്പുകള്‍ വാഗ്ദാനം ചെയ്യുന്നു. ഇത് കൃത്യമായ ഇടപെടലുകള്‍ ഉറപ്പാക്കുന്നു. ശബ്ദ, ചിത്ര സംവിധാനങ്ങളിലൂടെ രോഗികള്‍ തങ്ങളുടെ കിടക്ക വിട്ട് എഴുന്നേല്‍ക്കുന്നത് ഉടനടി തന്നെ നഴ്സുമാരെ അറിയിക്കുന്നതിനാല്‍ കൃത്യസമയത്തുള്ള സഹായം നല്‍കാന്‍ കഴിയുന്നു എന്ന് മാത്രമല്ല, വീണുപോകാനുള്ള അപകട സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ഒആര്‍ജി- ലെവലിലുള്ള കോണ്‍ഫിഗറേഷനുകള്‍ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ഏകോപിപ്പിക്കുന്നു എന്നതിനാല്‍ ആരോഗ്യ പരിപാലന കേന്ദ്രങ്ങളില്‍ രോഗികളുടെ സുരക്ഷിതത്വം മെച്ചപ്പെടുത്താനുള്ള സമഗ്രമായ പരിഹാരമായി എഫ് പി എ മാറുന്നു. രോഗികളുടെ നിര്‍ണ്ണായക അളവുകോലുകളായ ഹൃദയനിരക്ക്, ശ്വസനനിരക്ക്, രക്തസമ്മര്‍ദ്ദം, എസ്പിഒ2 തോതുകള്‍, ശരീര ഊഷ്മാവ്, ഇസിജി എന്നിവ വിദൂരത്ത് ഇരുന്നുകൊണ്ട് നിരീക്ഷിക്കുവാന്‍ ആരോഗ്യ പരിപാലന ജീവനക്കാരെ സഹായിക്കുന്നു ഡോസീ. ഡോസീയുടെ മുന്‍ കൂട്ടിയുള്ള മുന്നറിയിപ്പ് സംവിധാനം (ഇ ഡബ്ലിയു എസ്) നിര്‍ണ്ണായക അളവുകോലുകളുടെ പ്രവണതകള്‍ നിരീക്ഷിച്ചു കൊണ്ട് ആരോഗ്യ പരിപാലന ദാതാക്കള്‍ക്ക് മുന്‍ കൂട്ടി തന്നെ രോഗിയുടെ ക്ലിനിക്കലായുള്ള അവസ്ഥ ഗുരുതരമാവുന്നത് കണ്ടെത്തുവാന്‍ മുന്നറിയിപ്പ് നല്‍കുകയും കൃത്യസമയത്ത് വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്യും.

നിര്‍മ്മിതബുദ്ധി അടിസ്ഥാനത്തിലുള്ള ബാലിസ്റ്റോകാര്‍ഡിയോഗ്രാഫി(ബിസിജി)യാണ് സമ്പര്‍ക്കമില്ലാതെ തന്നെ നിര്‍ണ്ണായകമായ കാര്യങ്ങള്‍ നിരീക്ഷിക്കുവാന്‍ ഡോസീ ഉപയോഗിക്കുന്നത്. ഇന്ത്യയില്‍ നിര്‍മിക്കപ്പെട്ട ഡോസീയുടെ ഈ സാങ്കേതിക വിദ്യക്ക് പേറ്റന്റുമുണ്ട്. ഡോസീയുടെ ഈ നവീനമായ സാങ്കേതിക വിദ്യ രോഗിയുടെ സുരക്ഷിതത്വം, ക്ലിനിക്കല്‍ ഫലങ്ങള്‍, പ്രവര്‍ത്തനപരമായ ഫലപ്രാപ്തി എന്നിവയില്‍ നിര്‍ണ്ണായകമായ പ്രഭാവമാണ് ചെലുത്തുക. സ്വതന്ത്ര കണ്‍സള്‍ട്ടിങ്ങ് കമ്പനിയായ സത്വ നടത്തിയ ഗവേഷണത്തില്‍ ഡോസീയുമായി ബന്ധിപ്പിച്ച ഓരോ 100 ആശുപത്രി കിടക്കകള്‍ക്കും 144 ജീവനുകള്‍ രക്ഷിക്കാന്‍ കഴിയുമെന്നും നിര്‍ണ്ണായക അളവുകള്‍ എടുക്കുവാന്‍ നഴ്സുമാര്‍ എടുക്കുന്ന സമയം 80% കുറയ്ക്കുമെന്നും ഐസിയു എഎല്‍ഒസ് 1.3 ദിവസങ്ങളാക്കി ചുരുക്കുമെന്നും കണ്ടെത്തി.

”ഡോക്ടര്‍മാര്‍ എന്ന നിലയില്‍ വീഴ്ച്ച രോഗികളുടെ ആരോഗ്യത്തിലും ക്ഷേമത്തിലും എത്രത്തോളം വിനാശകരമായ പ്രഭാവമാണ് ആശുപത്രികള്‍ക്കകത്ത് സൃഷ്ടിക്കുന്നത് എന്ന് ഞങ്ങള്‍ നേരിട്ട് സാക്ഷ്യം വഹിക്കുന്നു. ഡോസീ വാഗ്ദാനം ചെയ്യുന്ന വീഴ്ച്ച തടയല്‍ മുന്നറിയിപ്പ് സംവിധാനം സംരക്ഷണത്തിന്റെ ഒരു നിര്‍ണ്ണായക കവചം തന്നെയാണ്. രോഗികള്‍ വീഴുവാനുള്ള സാധ്യത നേരത്തെ തന്നെ നിരീക്ഷിച്ച് കണ്ടെത്തി ഇടപെടലുകള്‍ നടത്തുവാന്‍ ഇത് ആരോഗ്യ പരിപാലന സംഘങ്ങള്‍ക്ക് സഹായകമാവുന്നു. രോഗികളുടെ സുരക്ഷിതത്വം മെച്ചപ്പെടുത്തുക മാത്രമല്ല, ഈ സാങ്കേതിക വിദ്യ ചെയ്യുന്നത്. മറിച്ച്, നമ്മുടെ ക്ലിനിക്കല്‍ പ്രവര്‍ത്തന പരിപാടികളെ ഏകോപിതമാക്കുകയും ഞങ്ങള്‍ക്ക് കൂടുതല്‍ ഫലപ്രദവും പ്രതികരണാത്മകവുമായ പരിപാലനം നല്‍കുവാന്‍ പ്രാപ്തി നല്‍കുകയും ചെയ്യുന്നു – എം എസ് രാമയ്യ ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റായ ഡോക്ടര്‍ സന്ദീപ് റെഡ്ഡി ഈ സംവിധാനം പുറത്തിറക്കുന്നതിനെ കുറിച്ച് പരാമര്‍ശിച്ചു കൊണ്ട് പറഞ്ഞു,

‘രോഗികളുടെ സുരക്ഷിതത്വം മെച്ചപ്പെടുത്തുവാനുള്ള തുടര്‍ന്നു കൊണ്ടിരിക്കുന്ന ഞങ്ങളുടെ ശ്രമങ്ങളുടെ മറ്റൊരു നാഴികക്കല്ലാണ് വീഴ്ച്ച തടയല്‍ മുന്നറിയിപ്പ് സംവിധാനം. തത്സമയം നിരീക്ഷിക്കുകയും സജീവമായ മുന്നറിയിപ്പുകള്‍ നല്‍കുകയും ചെയ്യുന്നതോടെ ആരോഗ്യ പരിപാലന പ്രൊഫഷണലുകള്‍ക്ക് ഇനി കൃത്യമായി ഇടപെട്ടു കൊണ്ട് രോഗികള്‍

വീഴുവാനുള്ള അപകടസാധ്യത മറികടന്ന് അവരുടെ ക്ഷേമം മെച്ചപ്പെടുത്തുവാന്‍ കഴിയും. അടിയന്തിരമായ ആരോഗ്യ പരിപാലന വെല്ലുവിളികള്‍ പരിഹരിക്കുന്നതിനും രോഗികളുടെ രോഗമുക്തി മെച്ചപ്പെടുത്തുന്നതിനും വേണ്ടി സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന കാര്യത്തില്‍ ഞങ്ങള്‍ പ്രതിബദ്ധരാണ്. ആശുപത്രികളിലും ആരോഗ്യ പരിപാലന കേന്ദ്രങ്ങളിലും രോഗികളുടെ സുരക്ഷിതത്വം പൂര്‍ണ്ണമായും പരിണമിപ്പിക്കുവാന്‍ പോവുകയാണ് വീഴ്ച്ച തടയല്‍ മുന്നറിയിപ്പ് സംവിധാനം – ഡോസീയുടെ സി ഇ ഒയും സഹസ്ഥാപകനുമായ ശ്രീ മുദിത് ദന്ത്വാദെ കൂട്ടിച്ചേര്‍ത്തു,

ഡോസീയുടെ വീഴ്ച്ച തടയല്‍ മുന്നറിയിപ്പ് (എഫ് പി എ) സംവിധാനത്തിന്റെ പുറത്തിറക്കല്‍ ആരോഗ്യ പരിപാലന കേന്ദ്രങ്ങളില്‍ രോഗികളുടെ സുരക്ഷിതത്വം മെച്ചപ്പെടുത്തുന്നതിലേക്കുള്ള നിര്‍ണ്ണായക ചുവടുവയ്പ്പായി മാറും. വീഴ്ച്ച തടയുന്നതിനു വേണ്ടി ആധുനിക സാങ്കേതിക വിദ്യയും സജീവ സമീപനവും ഉപയോഗിക്കുന്ന ഡോസീ ഇന്ത്യയിലും അതിനപ്പുറത്തേക്കും ആരോഗ്യ പരിപാലന പ്രക്രിയകള്‍ വിപ്ലവവല്‍ക്കരിക്കുന്നതിനുള്ള അതിന്റെ പ്രതിബദ്ധത തുടരും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *