തമിഴ്‌നാട് ഗവര്‍ണറെ തിരിച്ചുവിളിക്കണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിയെ കാണാന്‍ ഡിഎംകെ. തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍എന്‍ രവിയെ തിരിച്ചുവിളിക്കണം എന്ന ആപേക്ഷയുമായി രാഷ്ട്രപതിയെ കാണുമെന്ന് ഡിഎംകെ എംപി കനിമൊഴി ഞായറാഴ്ച അറിയിച്ചത്.
പൊതുജനങ്ങള്‍ തെരഞ്ഞെടുത്തവരെക്കുറിച്ച് ഗവര്‍ണര്‍ അഭിപ്രായം പറയുന്നത് ശരിയല്ലെന്ന് കനിമൊഴി പറഞ്ഞു.

ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ തുടര്‍ച്ചയായി ഭരണഘടനയ്ക്ക് എതിരായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെതിരെ നിരന്തരം ഗവര്‍ണര്‍മാര്‍ സംസാരിക്കുകയാണ് ,പ്രശ്‌നങ്ങള്‍ സംസാരിക്കാന്‍ രാഷ്ട്രപതി സമയം നല്‍കും എന്നാണ് കരുതുന്നത്, കനിമൊഴി പറഞ്ഞു













