ഗവർണർക്ക് മാധ്യമങ്ങളോടുള്ള വിവേചനം ഫാഷ്സ്റ്റ് രീതി;.എം . വി ഗോവിന്ദന്‍

ഭരണഘടന പദവിയില്‍ ഇരിക്കുന്ന ഗവര്‍ണര്‍ മാധ്യമങ്ങളോട് വിവേചനം കാട്ടിയത് ഫാഷിസ്റ്റ് രീതിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.

തികച്ചും ജനാധിപത്യവിരുദ്ധ രീതിയാണത്. ഗവര്‍ണറുടെ വാര്‍ത്താസമ്മേളനത്തില്‍ മറ്റ് മാധ്യമങ്ങള്‍ പങ്കെടുത്തത് ദൗര്‍ഭാഗ്യകരം. ഒറ്റക്കെട്ടായി നിന്നിരുന്നു എങ്കില്‍ പത്രസമ്മേളനം നടക്കില്ലായിരുന്നു എന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

ഗവര്‍ണറുടേത് വിവേചനപരമായ നടപടിയാണെന്നും പക്വതാപരമായും സഹിഷ്ണതയോടുമാണ് ഗവര്‍ണര്‍ പെരുമാറേണ്ടതെന്നും സംസ്ഥാന കെയുഡബ്ല്യുജെ പ്രസിഡന്റ് എം വി വിനീത മീഡിയവണിനോട് പറഞ്ഞു. ഗവര്‍ണറുടെ നടപടിക്കെതിരെ കെയുഡബ്ല്യുജെ നാളെ 11.30ന് രാജ്ഭവനിലേക്ക് മാര്‍ച്ച്‌ നടത്തും. പത്രപ്രവര്‍ത്തക യൂണിയന്റെ പ്രതിഷേധം ഗവര്‍ണറെ അറിയിക്കുമെന്നും വിനീത പറഞ്ഞു.

ഗവര്‍ണര്‍ക്കെതിരെ ക്യാമ്ബയിന്‍ നടത്തുന്നു എന്ന് ആരോപിച്ചാണ് ചാനലുകളോട് ഇറങ്ങിപ്പോകാന്‍ പറഞ്ഞത്. രാജ്ഭവനില്‍നിന്ന് ലഭിച്ച മെയിലിന്റെ അടിസ്ഥാനത്തിലാണ് മീഡിയവണ്‍ റിപ്പോര്‍ട്ടര്‍ ഗവര്‍ണറുടെ വാര്‍ത്താസമ്മേളനത്തിനെത്തിയത്. എന്നാല്‍ വാര്‍ത്താസമ്മേളനം തുടങ്ങിയപ്പോള്‍ കേഡര്‍ മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് പറഞ്ഞ ഗവര്‍ണര്‍ മീഡിയവണും കൈരളിയും ഇവിടെനിന്ന് ഇറങ്ങിപ്പോകണമെന്ന് ക്ഷുഭിതനായി പറയുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *