മലയാളക്കരയില്‍ ശക്തമായി ചുവടുറപ്പിച്ച് ഓണ്‍ലൈന്‍ വീഡിയോ സ്ട്രീമിംഗ് പ്ളാറ്റ് ഫോം ഡിസ്‌നി ഹോട്ട്സ്റ്റാര്‍

മലയാളക്കരയില്‍ ശക്തമായി ചുവടുറപ്പിച്ച് ഓണ്‍ലൈന്‍ വീഡിയോ സ്ട്രീമിംഗ് പ്ളാറ്റ് ഫോമായ ഡിസ്‌നി ഹോട്ട്സ്റ്റാര്‍. തുടരെയുള്ള രണ്ട് ഗംഭീര റിലീസുകള്‍ക്ക് ശേഷം മലയാളി പ്രേക്ഷകര്‍ക്കായി ‘ഡിസ്നി+ഹോട്ട്സ്റ്റാര്‍ മലയാളം’എന്ന പുതിയ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആരംഭിച്ചിരിക്കുകയാണ് കമ്പനി.

പ്രദര്‍ശനത്തിനെത്തിയ ആദ്യ മലയാളസിനിമയായ നിവിന്‍പോളിയുടെ കനകം കാമിനി കലഹവും അടുത്തിടെ റിലീസായ ദിലീപ് ചിത്രം കേശു ഈ വീടിന്റെ നാഥനും പ്രേക്ഷകര്‍ക്കിടയില്‍ വന്‍സ്വീകരണമാണ് ലഭിച്ചത്. ‘ഡിസ്നിഡേ’ ആയ നവംബര്‍12 ന് അര്‍ദ്ധരാത്രി 12 മണിയ്ക്കാണ് ആദ്യ മലയാള സിനിമ ഹോട്ട്സ്റ്റാറിലൂടെ പ്രേക്ഷകരിലേക്കെത്തിയത്.

മറ്റ് OTT പ്ലാറ്റ്‌ഫോമുകളെ അപേക്ഷിച്ച് അല്പം വൈകിയാണ് ഡിസ്‌നി+ ഹോട്ട്സ്റ്റാര്‍ മലയാളസിനിമകളുടെ സ്ട്രീമിംഗ് ആരംഭിച്ചതെങ്കിലും ഈ കുറഞ്ഞ കാലയളവില്‍ തന്നെ സബ്‌സ്‌ക്രിപ്ഷനിലും കാഴ്ചക്കാരിലും വന്‍കുതിപ്പാണ് ഇവര്‍ നേടിയിരിക്കുന്നത്.

ഉടനെപുറത്തിറങ്ങാനിരിക്കുന്ന മോഹന്‍ലാല്‍ പൃഥ്വിരാജ് ചിത്രമായ ബ്രോഡാഡിയുടെ ട്രെയ്‌ലര്‍ റിലീസ് ഈവരുന്ന ജനുവരി 6ന് തങ്ങളുടെ പുതിയ യൂ ട്യൂബ് ചാനലിലൂടെ നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

സിനിമാആസ്വാദകരെ എന്നും ആവേശം കൊള്ളിക്കുന്ന ഒരുപാട് ദൃശ്യവിസ്മയങ്ങള്‍ സമ്മാനിച്ച ഡിസ്‌നി+ഹോട്ട്സ്റ്റാര്‍ മലയാളി പ്രേക്ഷകര്‍ക്കായി കാത്തുവെച്ചിരിക്കുന്നത് വമ്പന്‍ സര്‍പ്രൈസുകളാണ്. ഇതിന്റെയെല്ലാം വിശദവിവരങ്ങള്‍ ഇനിമുതല്‍ ഈ സമൂഹ മാധ്യമ പേജുകളിലൂടെ തത്സമയങ്ങളായി കമ്പനി പുറത്തു വിടുമെന്നും അധികൃതര്‍ സൂചന നല്‍കി.

ഡിസ്നി+ഹോട്ട്സ്റ്റാര്‍ മലയാളം അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍:

https://www.youtube.com/c/DisneyPlusHotstarMalayalam

https://www.facebook.com/DisneyPlusHotstarMalayalam

https://www.instagram.com/disneyplushotstarmalayalam/

Spread the love

Leave a Reply

Your email address will not be published. Required fields are marked *