ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം പതിപ്പിന് മുന്നോടിയായി പരിശീലനം ആരംഭിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ മഹേന്ദ്ര സിംഗ് ധോണി. കഴിഞ്ഞ സീസണിനൊടുവിലാണ് ധോണിക്ക് മുട്ടിന് പരിക്കേറ്റത്. താരത്തിന്റെ പരിക്ക് പൂര്‍ണമായും ഭേദമായെന്നാണ് റിപ്പോര്‍ട്ടുകള്‍. ചെന്നൈ സിഇഒ കാശി വിശ്വനാഥന്‍െ വാക്കുകളും അത്തരത്തിലാണ്. അടുത്ത സീസണില്‍ ധോണി തീര്‍ച്ചയായും കളിക്കുമെന്നാണ് ചെന്നൈ സിഇഒയുടെ വാക്കുകള്‍.
ഐപിഎല്‍ 17ാം സീസണ്‍ മാര്‍ച്ച് 22ന് തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് നടക്കുമെങ്കിലും ഇന്ത്യ തന്നെ ഐപിഎല്‍ വേദി ആയേക്കും. ഏതെങ്കിലും സംസ്ഥാനത്തിന് ഐപിഎല്‍ വേദിയാകാന്‍ കഴിയില്ലെങ്കില്‍ അക്കാര്യം പിന്നീട് ആലോചിക്കുമെന്നും ബിസിസിഐ വൃത്തങ്ങള്‍ സൂചിപ്പിച്ചു.ജൂണ്‍ ഒന്ന് മുതല്‍ ട്വന്റി 20 ലോകകപ്പ് ആരംഭിക്കുകയാണ്. ഇതിന് മുമ്പായി ഐപിഎല്‍ മത്സരങ്ങള്‍ അവസാനിക്കേണ്ടതുണ്ട്.














