കര്‍ഷകരെ കൊലപ്പെടുത്തിയതില്‍ പ്രകടനവും പ്രതിഷേധ കൂട്ടായ്മയും നടത്തി

കൊയിലാണ്ടി: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ കൊലപ്പെടുത്തിയതില്‍ രാജ്യമാകെ പ്രതിഷേധം ആളിപ്പടരുന്നു.

കിസാന്‍സഭ അഖിലേന്ത്യാ ട്രഷറര്‍ പി കൃഷ്ണപ്രസാദിനെ പൊലീസ് ക്രൂരമായി അക്രമിച്ചതിൽ പ്രതിഷേധിച്ചും. സി.ഐ.ടി.യു കർഷക സംഘം നേതൃത്വത്തിൽ കൊയിലാണ്ടി പട്ടണത്തിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ കൂട്ടായ്മയും നടത്തി.
സി.ഐ.ടി.യു ഏരിയാ സെക്രട്ടറി എം.എ ഷാജി അദ്ധ്യക്ഷത വഹിച്ച കൂട്ടായ്മ ടി.കെ ചന്ദ്രൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു. ടി.കെ ഭരതൻ കർഷക സംഘം, കെപി സുധ നഗരസഭ ചെയർപെഴ്സൻ എന്നിവർ അഭിവാദ്യം ചെയ്തു, പി ചന്ദ്രശേഖരൻ സ്വാഗതവും യുകെ പവിത്രൻ നന്ദിയും പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *