ഓടിക്കൊണ്ടിരിക്കുന്ന സ്‌കൂട്ടറിൽ റീൽസ് ചെയ്ത വധുവിന് ഡൽഹി പൊലീസ് പിഴ ചുമത്തി


ഓടിക്കൊണ്ടിരിക്കുന്ന സ്‌കൂട്ടറിൽ റീൽസ് ചെയ്ത വധുവിന് പിഴ ചുമത്തി ഡൽഹി പൊലീസ്. ‘സജ്‌നാ ജി വാരി വാരി’ എന്ന ഗാനത്തിന്റെ അകമ്പടിയോടെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഈ റീൽ നിമിഷം നേരം കൊണ്ട് തന്നെ വൈറലായിരുന്നു.


വിവാഹ വേഷത്തിൽ സ്‌കൂട്ടറോടിച്ചുകൊണ്ടായിരുന്നു യുവതിയുടെ പ്രകടനം. സംഭവത്തിൽ ഡൽഹി പൊലീസിനെ അനുമോദിച്ച് വലിയ പിന്തുണയുമായി രംഗത്ത് വന്നിരിക്കുകയാണ് ട്വിറ്റർ ഉപയോക്താക്കൾ. ജീവനെടുക്കുന്ന ഇത്തരം സാഹസിക പ്രകടനങ്ങൾക്കെതിരെ ഡൽഹി പൊലീസ് സ്വീകരിച്ച നടപടി മാതൃകാപരവും സ്വാഗതാർഹവുമാണെന്ന് ട്വിറ്റർ ഒന്നടങ്കം പറയുന്നു.




Sharing is Caring