കലാമിന്റെ മൃതദേഹം ഡൽഹിയിൽ എത്തിച്ചു; പൊതുദർശനം നാലു മണി മുതൽ

ന്യൂഡൽഹി∙ മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽ കലാമിന്റെ മൃതദേഹം ഡൽഹിയിലെത്തിച്ചു. .. അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ രാജാജി നഗറിലുള്ള പത്താം നമ്പർ വസതിയിലാണ് പൊതുദർശനം.IMG_20150728_122849.അന്തരിച്ച മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽ കലാമിന്റെ സംസ്കാരം രാമേശ്വരത്ത് നടത്തും. ബന്ധുക്കളുടെ ആവശ്യാനുസരണം രാമേശ്വരത്തു തന്നെ സംസ്കാരം നടത്തുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. അബ്ദുൽ കലാമിന് ആദരാഞ്ജലികൾ അർപ്പിച്ച് പാർലമെന്റ് ഇന്നത്തേക്ക് പിരിഞ്ഞു. സംസ്കാരം നടക്കുന്ന നാളെ പാർലമെന്റ് സമ്മേളനം ഉണ്ടാകില്ല. അബ്ദുൽ കലാമിന് ആദരാഞ്ജലികൾ അർപ്പിക്കുന്നതിന് ഇന്ന് നാലു മണിമുതൽ അവസരമുണ്ടാകുമെന്ന് പ്രതിരോധ വക്താവ് അറിയിച്ചു

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *