ബിഹാര്‍ വിഷമദ്യ ദുരന്തത്തിൽ മരണ സംഖ്യ 30ആയി


ബിഹാറിലെ സരണ്‍ ജില്ലയിലെ ചപ്രയിലുണ്ടായ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 30 ആയി.മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് ഇഷ്വപൂര്‍ പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച നടന്ന ഒരു പരിപാടിയില്‍ വച്ച്‌ മദ്യപിച്ചവരാണ് മരിച്ചത്. 2016 മുതല്‍ മദ്യ നിരോധനം നിലവിലുള്ള സംസ്ഥാനമാണ് ബിഹാര്‍. സംസ്ഥാനത്ത് 6 മാസത്തിനിടെ ഉണ്ടാകുന്ന മൂന്നാമത്തെ മദ്യ ദുരന്തമാണിത്.


സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി നിതീഷ് കുമാര്‍ അറിയിച്ചു. കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതിന് മര്‍ഹൗറ സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ യോഗേന്ദ്ര കുമാറിനെ സ്ഥലം മാറ്റി. എസ്‌എച്ച്‌ഒ റിതേഷ് മിശ്ര, കോണ്‍സ്റ്റബിള്‍ വികേഷ് തിവാരി എന്നിവരെ സസ്പെന്‍ഡ് ചെയ്തു




Sharing is Caring