നിരക്കിളവുകളോടെ  1000 ശസ്ത്രക്രിയകൾ പ്രഖ്യാപിച്ച് ആസ്റ്റർ ഡി എം ഹെൽത്ത് കെയർ

കോഴിക്കോട്:ആസ്റ്റർ  ഡി  എം  ഹെൽത്ത് കെയർ മുപ്പത്താറാമത് സ്ഥാപകദിനത്തോടനുബന്ധിച്ച്  7 രാജ്യങ്ങളിലെ  26 ആസ്റ്റർ  ഹോസ്പ്പിറ്റലുകൾ  വഴി നിര്‍ധനരായ രോഗികള്‍ക്ക് നിരക്കിളവുകളോടെ 1000  ശസ്ത്രക്രിയകൾ ലഭ്യമാക്കാൻ ആസ്റ്റർ വോളന്റിയേഴ്‌സ്.

ആസ്റ്റര്‍ വോളന്റിയേഴ്സിന്റെ  “കൈൻഡ്നെസ്സ്  ഈസ്  എ  ഹാബിറ്റ് “എന്ന പേരിൽ ആരംഭിച്ച പുതിയ  ക്യാമ്പയിനിന്റെ  ഭാഗമായിയാണ്‌  ഇന്ത്യയിലെയും,  ജി. സി. സി. യിലെയും 7 രാജ്യങ്ങളിലെ 26 ആസ്റ്റര്‍ ആശുപത്രികളിലായി സാമ്പത്തികമായി ദുര്‍ബലരായ രോഗികള്‍ക്ക് ജീവന്‍രക്ഷാ ശസ്ത്രക്രിയകള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുന്നത്. ഇതില്‍ 25% അല്ലെങ്കില്‍ 250 ശസ്ത്രക്രിയകള്‍ സൗജന്യമായും ബാക്കിയുള്ളവ 50 ശതമാനത്തിലധികം സബ്‌സിഡിയോടെയും നൽകും.

ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ക്യാമ്പയിനിൽ 1,000-ലധികം നിര്‍ധനരായ രോഗികള്‍ക്ക് സൗജന്യവും, സബ്‌സിഡി നിരക്കിലുമുള്ള ചികിത്സ പ്രദാനം ചെയ്യുമെന്നും ക്യാമ്പയിനിന്റെ ഭാഗമായി ആയിരക്കണക്കിന് മരങ്ങള്‍ നട്ടുപിടിപ്പിക്കുമെന്നും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.

7 രാജ്യങ്ങളിലെ  28,000-ലധികം ആസ്റ്റര്‍ ജീവനക്കാര്‍ക്ക് അവരുടെ സേവനത്തിനുള്ള നന്ദി പ്രകടിപ്പിച്ചുകൊണ്ട്, ഓരോരുത്തര്‍ക്കും സൗജന്യ ആരോഗ്യ പരിശോധന പാക്കേജും ലഭ്യമാക്കും. കൂടാതെ ക്യാമ്പയിൻ കാലയളവില്‍, #KindnessisaHabit എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് സോഷ്യല്‍ മീഡിയയില്‍ അവരുടെ കാരുണ്യപ്രവൃത്തികള്‍ പങ്കുവയ്ക്കാന്‍ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിനായുളള നടപടികള്‍ സ്വീകരിക്കുമെന്നും ഡോ.ആസാദ് മൂപ്പന്‍ കൂട്ടിച്ചേര്‍ത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *