നര്‍ത്തകി മല്ലികാ സാരാഭായിയെ കലാമണ്ഡലം ചാന്‍സലറായി നിയമിച്ചു

നര്‍ത്തകിയായ മല്ലികാ സാരാഭായിയെ കലാമണ്ഡലം കല്‍പിത സര്‍വകലാശാലയുടെ ചാന്‍സലറായി നിയമിച്ചു.

ഇതു സംബന്ധിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയതായി സാംസ്‌കാരിക മന്ത്രി വിഎന്‍ വാസവന്‍ അറിയിച്ചു. പ്രശസ്ത നര്‍ത്തകി മൃണാളിനി സാരാഭായിയുടെയും ബഹിരാകാശ ശാസ്ത്രജ്ഞന്‍ വിക്രം സാരാഭായിയുടെയും മകളാണ് മല്ലിക സാരാഭായ്.

കുച്ചുപ്പുടി, ഭരതനാട്യം എന്നിവയിലൂടെ ലോകപ്രശസ്തയായ മല്ലിക നാടകം, സിനിമ, ടെലിവിഷന്‍, എഴുത്തുകാരി, പ്രസാധക, സംവിധായിക എന്നീ മേഖലകളിലും കഴിവ് തെളിയിച്ചിട്ടുണ്ട്. പാലക്കാട് ആനക്കരയിലെ വടക്കത്ത് തറവാട്ടംഗമാണ് മല്ലികയുടെ മാതാവ് മൃണാളിനി.

1953ല്‍ ഗുജറാത്തിലാണ് മല്ലികയുടെ ജനനം. അഹമ്മദാബാദിലെ സെന്റ് സേവ്യേഴ്സ് കലാലയത്തില്‍ പഠനം. അഹമ്മദാബാദ് ഐഐഎംല്‍ നിന്ന് എംബിഎ ബിരുദം കരസ്ഥമാക്കി. ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് 1976 ല്‍ ഡോക്ടറേറ്റും നേടി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *