ചൈനീസ് പ്രസിഡന്റ് ഷി ജിന് പിംഗ് ബുധനാഴ്ച സൗദി സന്ദര്‍ശിക്കും

സൗദിയില്‍ ത്രിദിന സന്ദര്‍ശനത്തിന് ചൈനീസ് പ്രസിഡന്റ് ഷി ജിന് പിംഗ് ബുധനാഴ്ച റിയാദില്‍ എത്തുമെന്ന് ഉന്നത നയതന്ത്ര വൃത്തങ്ങള്‍ വെളിപ്പെടുത്തി.

ചൈനീസ് പ്രസിഡന്റിന്റെ സന്ദര്‍ശനത്തിനിടെ ചൈന-ഗള്‍ഫ്, ചൈന-അറബ് ഉച്ചകോടികള്‍ നടക്കും. ചൈന-അറബ് ഉച്ചകോടിയില്‍ 14 അറബ് രാജ്യങ്ങളുടെ പ്രസിഡന്റുമാരും ഭരണാധികാരികളും പങ്ക് എടുക്കും.

അറബ്-ചൈന ബന്ധത്തിലെ നാഴികക്കല്ലായി ചൈനീസ് പ്രസിഡന്റിന്റെ സൗദി സന്ദര്‍ശനവും ഇതിനിടെ നടക്കുന്ന ഉച്ചകോടികളും മാറുമെന്ന് നയതന്ത്ര വൃത്തങ്ങള്‍ പറഞ്ഞു. സൗദി-ചൈനീസ് ഉച്ചകോടിക്കിടെ 110 ശതകോടി റിയാലിലധികം മൂല്യമുള്ള കരാറുകളില്‍ ഒപ്പുവെക്കും. 20-ലധികം കരാറുകളില്‍ ഒപ്പുവെക്കും. ചൈനീസ് പ്രസിഡന്‍റിന്‍റെ സന്ദര്‍ശന വേളയില്‍ സൗദി-ചൈനീസ്, ചൈനീസ്-ഗള്‍ഫ്, ചൈനീസ്-അറബ് എന്നിങ്ങനെ മൂന്ന് ഉച്ചകോടികള്‍ നടക്കുകയും ചെയ്യും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *