യെമന്‍ തീരത്തെ അപകടാവസ്ഥയിലുള്ള കപ്പലില്‍ നിന്നും ക്രൂഡ് ഓയില്‍ നീക്കം ചെയ്തു തുടങ്ങി. ഖത്തര്‍ അടക്കമുള്ള രാജ്യങ്ങളുടെ സഹായത്തോടെ യുഎന്‍ ആണ് ക്രൂഡ് ഓയില്‍ നീക്കം ചെയ്യുന്നത്.
ആഗോള തലത്തില്‍ തന്നെ വന്‍ ഭീഷണിയായിരുന്നു യെമന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലായിരുന്ന എഫ് എസ്ഒ സേഫര്‍. 1.13 മില്യണ്‍ ബാരല്‍ ക്രൂഡ് ഓയിലാണ് കപ്പലില്‍ ഉണ്ടായിരുന്നത്.
യെമനിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ കൊണ്ട് 47 വര്‍ഷം പഴക്കമുള്ള കപ്പലിന്റെ അറ്റകുറ്റ പണി നടത്തിയിരുന്നില്ല. ഇതോടെ കപ്പല്‍ ദ്രവിക്കാന്‍ തുടങ്ങി. ഈ സാഹചര്യത്തിലാണ് ലോക രാജ്യങ്ങള്‍ സഹായവുമായി എത്തിയത്.














