വാക്സിൻ പ്രതിപക്ഷ വിമർശനം അടിസ്ഥാന രഹിതം;കൊയിലാണ്ടി നഗരസഭാ ചെയർപേഴ്സൻ

കൊയിലാണ്ടി:കൊയിലാണ്ടി നഗരസഭയിലെ വാക്സിൻ വിതരണത്തിൽ ക്രമക്കേടുണ്ടെന്ന പ്രതിപക്ഷ വിമർശനം അടിസ്ഥാനരഹിതമാണെന്ന് നഗരസഭ ചെയർപേഴ്സൻ കെ.പി.സുധ പ്രസതാവിച്ചു.

വാക്സിൻ വിതരണം ആരംഭിച്ചതു മുതൽ ലഭ്യമായ വാക്സിനുകൾ കൃത്യമായ മാനദണ്ഡപ്രകാരമാണ് എല്ലാ വാർഡുകളിലുമായി നൽകി വരുന്നത്.

നഗരസഭയിലെ 44 വാർഡുകൾ 3 ആശുപത്രികളുടെ പരിധിയിൽ ഉൾപ്പെടുന്നു. ഇതിൽ 34 വാർഡുകൾ തിരുങ്ങൂർ PHC യുടെ പരിധിയിലും നടേരി ഭാഗത്തെ 6 വാർഡുകൾ അരിക്കുളം CHC യുടെ കീഴിലും . 4 വാർ ഡുകൾ കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ PP യൂനിറ്റിനു കീഴിലുമായാണ് വാക്സിൻ നൽകി വരുന്നത്.

നഗരസഭയുടെ ഇടപെടലിന്റെ ഭാഗമായി ടൗൺ ഹാളിൽ വാക്സിൻ ലഭ്യതക്കനുസരിച്ച് സ്പോട്ട് രജിസ്ട്രേഷനിലൂടെ വാർഡുകൾക്ക് തുല്യമായി വാക്സിൻ നൽകി വരികയാണ്.

നഗരസഭയിലെ മുഴുവൻ ജനങ്ങൾക്കും എത്രയും വേഗത്തിൽ വാക്സിൻ ലഭ്യമാക്കുന്നതിനുള്ള ശ്രമം നടത്തി കൊണ്ടിരിക്കയാണ്.

അതിന്റെ ഭാഗമായി നഗരസഭയിൽ ജനസംഖ്യാ അടിസ്ഥാത്തിൽ കൂടുതൽ വാക്സിൻ ലഭിക്കുന്നതിനായും. തീരദേശത്തെ മത്സ്യ തൊഴിലാളികൾക്ക് പ്രത്യേകമായി വാക്സിൻ ക്യാമ്പ് വക്കുന്നതിനുമായി ജില്ലാ കലക്ടറോടും ജില്ലാ മെഡിക്കൽ ഓഫീസറോടും നേരിട്ടും കത്തിലൂടെയും ആവശ്യപ്പെട്ടിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *