സിപിഐ എം കോഴിക്കോട്, കോട്ടയം സമ്മേളനങ്ങള്‍ക്ക് ഉജ്ജ്വല തുടക്കം


സിപിഐ എം കോഴിക്കോട്, കോട്ടയം ജില്ലാ സമ്മേളനങ്ങള്‍ക്ക് ഇന്ന് ഉജ്ജ്വല തുടക്കം.കോഴിക്കോട് സമ്മേളനം പൊളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കോട്ടയം സമ്മേളനം പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.


കോഴിക്കോട് പൊതുസമ്മേളനം നടക്കുന്ന കൊയിലാണ്ടി മുനിസിപ്പല്‍ സ്റ്റേഡിയത്തിലെ വിവി ദക്ഷിണാമൂര്‍ത്തി നഗറില്‍ കെ ദാസന്‍ എംഎല്‍എയാണ് ഇന്നലെ പതാക ഉയര്‍ത്തിയത്. ടൌണ്‍ഹാളിലെ പിടി രാജന്‍ നഗറിലാണ് പ്രതിനിധി സമ്മേളനം നടക്കുന്നത്. ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പടെ 400 പ്രതിനിധികള്‍ 3 ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കും.വ്യാഴാഴ്ച വൈകിട്ട് കൊയിലാണ്ടിയെ ചുവപ്പണിയിച്ച് കാല്‍ലക്ഷം പേര്‍ അണിനിരക്കുന്ന ചുവപ്പ് സേനാ പരേഡും പൊതുസമ്മേളവും നടക്കും.പൊതു സമ്മേളനം പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.


മന്ത്രിമാരായ എ.കെ. ബാലൻ, ഷൈലജ ടീച്ചർ, ടി.പി രാമകൃഷ്ണൻ, കേന്ദ്ര കമ്മറ്റി അംഗങ്ങളായ ഇ.പി ജയരാജൻ, എളമരം കരിം, എ. വിജയരാഘവൻ, എം.വി ഗോവിന്ദൻ മാസ്റ്റർ, ജില്ലാ സെക്രട്ടറി പി. മോഹനൻ മാസ്റ്റർ, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ, ജില്ലയിലെ എം.എൽ.എമാർ തുടങ്ങിയവർ സമീപം. നേരത്തേ സമ്മേളന നഗരിയിൽ മുതിർന്ന പാർടി ജില്ലാ കമ്മറ്റി അംഗം ടി.പി ബാലകൃഷ്ണൻ നായർ പതാക ഉയർത്തി.



Sharing is Caring