സിപിഐഎം സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കം


മൂന്നുദിവസം നീളുന്ന സിപിഐഎം സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. ബഫർ സോൺ വിഷയത്തിൽ സർക്കാരിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് നേതൃയോഗങ്ങൾ ചേരുന്നത്.


ഇന്നും നാളെയും സംസ്ഥാന സമിതിയും വെള്ളിയാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റും ചേരും.വിവാദ പ്രസംഗത്തിൽ പൊലീസ് കുറ്റവിമുക്തനാക്കിയ സജി ചെറിയാൻ മന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തുമോ എന്ന ആകാംക്ഷയും നേതൃയോഗങ്ങളുടെ ഭാഗമായി ഉയരുന്നുണ്ട്.


എം.വി.ഗോവിന്ദന്‍റെ ലീഗ് അനുകൂല പരാമര്‍ശവും ചര്‍ച്ചയായേക്കും.മാത്രമല്ല കഴിഞ്ഞ തവണ മാറ്റിവച്ച ട്രേഡ് യൂണിയന്‍ രേഖ ഇത്തവണ സംസ്ഥാനസമിതി പരിഗണിക്കുമെന്നാണ് അറിയുന്നത്. വ്യവസായസൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന് ട്രേഡ് യൂണിയനുകള്‍ക്ക് മൂക്കുകയറിടാനുദ്ദേശിച്ചുള്ളതാണ് രേഖ.



Sharing is Caring