കോഴിക്കോട്:വയോധികയുടെ പെൻഷൻ തുക സി പി ഐ എം നേതാവ് തട്ടിയെടുത്തു എന്ന നിലയിൽ നവമാധ്യമങ്ങളിലൂടെയും ചാനലുകളിലൂടെയും പ്രചരിപ്പിക്കപ്പെടുന്ന വാർത്ത അടിസ്ഥാന രഹിതവും യുഡിഫ് കെട്ടിച്ചമച്ചതുമായ ഒന്നാണെന്ന് സി പി ഐ എം കൊയിലാണ്ടി ഏരിയാ സെക്രട്ടറി കെ.കെ.മുഹമ്മദ്.
2019 ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ പെൻഷൻ തുകയായ 2400 രൂപയുമായി ഡിസംബർ മാസം ബാങ്ക് ജീവനക്കാരൻകൂടിയായ ആരോപണ വിധേയൻ പരാതിക്കാരിയുടെ വീട്ടിൽ പോയിരുന്നു. മാസങ്ങളായി അവിടെ ആൾ താമസം ഉണ്ടായിരുന്നില്ല. സ്ത്രീയുടെ മൂത്ത സഹോദരിയുടെ മക്കളുമായി ബന്ധപെട്ടപ്പോൾ ഇവർ സേ ലത്താണുള്ളത് എന്നും ആദ്യത്തെ പെൻഷൻ തുക ആയത് കൊണ്ട് തിരിച്ചയക്കരുത് എന്നും അഭ്യർത്ഥിക്കുകയുണ്ടായി. ഒരാഴ്ചക്കകം മരുമകൾ വന്നു പെൻഷൻ തുക കൈപ്പറ്റുകയും ചെയ്തു.
ബന്ധു ആണ് ഒപ്പിട്ട് പെൻഷൻ തുക കൈപ്പറ്റിയത് എന്ന് മനസ്സിലാക്കിയ കോൺഗ്രസിന്റെ വാർഡ് മെമ്പർ പരാതിക്കാരിയെ തെറ്റിദ്ധരിപ്പിച്ചു പഞ്ചായത്തിൽ കൊണ്ട് പോയി പരാതി കൊടുപ്പിക്കുകയുംരാഷ്ട്രീയ മുതലെടുപ്പിന് ഈ സ്ത്രീയെ ഉപയോഗപ്പെടുത്തുകയും മാണ് കോൺഗ്രസ് ചെയ്തത്.

സംശുദ്ധവും നിസ്വാർത്ഥവുമായ പൊതു പ്രവർത്തകനാണ് സിപിഎം ലോക്കൽ സെക്രട്ടറി കൂടിയായ ആരോപണ വിധേയൻ. 15 വർഷം പഞ്ചായത്ത് മെമ്പറും 5 വർഷം പ്രസിഡന്റും ആയിരുന്നു. വെങ്ങളം പ്രദേശത്തോ ചേമഞ്ചേരി പഞ്ചായത്തിലോ ഉള്ള ജനങ്ങൾ ഇദ്ദേഹത്തിനെതിരെ ഇങ്ങനെ യുള്ള ഒരാരോപണം വിശ്വസിക്കില്ല. സിപിഐ (എം ) നെതിരെ നുണ പ്രചാരണം നടത്തുന്നത് ഒരു വിനോദമായി കാണുന്ന ചില ദുഷ്‌ട മനസ്സുകളിൽ നിന്ന് പിറവിയെടുത്ത ഈ ആരോപണം തിരിച്ചറിയണ മെന്ന് അഭ്യർത്ഥിക്കുന്നു. സംസ്ഥാനത്തും ജില്ലയിലും മികച്ച പഞ്ചായത്തിനുള്ള ഒന്നിലേറെ അവാർഡുകൾ കരസ്ഥമാക്കിയ പഞ്ചായത്താണ് ചേമഞ്ചേരി. പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പരാജയഭീതിയിൽ നിന്ന് പുകമറ സൃഷ്ടിക്കാനുള്ള യുഡിഫ് പരിശ്രമമാണ് ഇതിന് പിന്നില്ലെന്നും ഏരിയാ സെക്രട്ടറി മലബാർ ശബ്ദത്തോട് പറഞ്ഞു.













