ട്രെ​യി​ന്‍ സ​ര്‍​വീ​സു​ക​ള്‍ തി​ങ്ക​ളാ​ഴ്ച മു​ത​ല്‍; സ​മ​യ​വി​വ​ര പ​ട്ടി​ക പു​റ​ത്തു​വി​ട്ടു റെ​യി​ല്‍​വേ

തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക്ഡൗ​ണി​ന്‍റെ ഭാ​ഗ​മാ​യി നി​ര്‍​ത്തി​വ​ച്ച ട്രെ​യി​ന്‍ സ​ര്‍​വീ​സു​ക​ള്‍ തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ ഭാ​ഗി​ക​മാ​യി പു​ന​രാ​രം​ഭി​ക്കും. തി​രു​വ​ന​ന്ത​പു​രം, ക​ണ്ണൂ​ര്‍, കോ​ഴി​ക്കോ​ട് ജ​ന​ശ​താ​ബ്ദി ട്രെ​യി​നു​ക​ള്‍ ഉ​ള്‍​പ്പ​ടെ അ​ഞ്ച് പ്ര​തി​ദി​ന സ​ര്‍​വീ​സു​ക​ളാ​ണ് ജൂ​ണ്‍ ഒ​ന്നു​മു​ത​ല്‍ വീ​ണ്ടും ഓ​ടി​ത്തു​ട​ങ്ങു​ക.

ഇ​തി​ന് മു​ന്നോ​ടി​യാ​യി കേ​ര​ള​ത്തി​ല്‍​നി​ന്നു​ള്ള തീ​വ​ണ്ടി​ക​ളു​ടെ സ​മ​യ​വി​വ​ര പ​ട്ടി​ക റെ​യി​ല്‍​വേ പു​റ​ത്തു​വി​ട്ടു. ടി​ക്ക​റ്റു​ക​ള്‍ ഓ​ണ്‍​ലൈ​നാ​യും തി​ര​ഞ്ഞെ​ടു​ത്ത കൗ​ണ്ട​റു​ക​ള്‍ വ​ഴി​യും ബു​ക്ക് ചെ​യ്യാം. കോ​വി​ഡ് രോ​ഗ ല​ക്ഷ​ണ​മി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കി​യ ശേ​ഷ​മേ യാ​ത്ര അ​നു​വ​ദി​ക്കു​ക​യു​ള്ളു. മാ​സ്ക് ധ​രി​ച്ചെ​ത്തു​ന്ന​വ​ര്‍​ക്ക് മാ​ത്ര​മേ ടി​ക്ക​റ്റ് ന​ല്‍​കു​വെ​ന്നും റെ​യി​ല്‍​വേ അ​റി​യി​ച്ചി​ട്ടു​ണ്ട്.

ട്രെ​യി​നു​ക​ളു​ടെ സ​മ​യ​വി​വ​രം:

• തി​രു​വ​ന​ന്ത​പു​രം- കോ​ഴി​ക്കോ​ട് ജ​ന​ശ​താ​ബ്ദി (02076): തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് പു​ല​ര്‍​ച്ചെ 5.45-ന് ​പു​റ​പ്പെ​ടും. മ​ട​ക്ക ട്രെ​യി​ന്‍ കോ​ഴി​ക്കോ​ട്ടു​നി​ന്ന് ഉ​ച്ച​യ്ക്ക് 1.45-ന് (​എ​ല്ലാ ദി​വ​സ​വും).

• തി​രു​വ​ന​ന്ത​പു​രം- ക​ണ്ണൂ​ര്‍ ജ​ന​ശ​താ​ബ്ദി (02082): തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് പ​ക​ല്‍ 2.45-ന് ​പു​റ​പ്പെ​ടും (ചൊ​വ്വ, ശ​നി ഒ​ഴി​കെ). ക​ണ്ണൂ​രി​ല്‍​നി​ന്ന് പു​ല​ര്‍​ച്ചെ 4.50-ന് ​പു​റ​പ്പെ​ടും (ബു​ധ​ന്‍, ഞാ​യ​ര്‍ ഒ​ഴി​കെ).

• തി​രു​വ​ന​ന്ത​പു​രം-​ലോ​ക​മാ​ന്യ തി​ല​ക് (06346): തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് പ​ക​ല്‍ 9.30-ന് ​പു​റ​പ്പെ​ടും. മ​ട​ക്ക ട്രെ​യി​ന്‍ ലോ​ക്മാ​ന്യ തി​ല​കി​ല്‍​നി​ന്ന് പ​ക​ല്‍ 11.40-ന് (​എ​ല്ലാ​ദി​വ​സ​വും).

• എ​റ​ണാ​കു​ളം ജം​ഗ്ഷ​ന്‍-​നി​സാ​മു​ദീ​ന്‍ മം​ഗ​ള എ​ക്സ്പ്ര​സ് (02617): എ​റ​ണാ​കു​ള​ത്തു​നി​ന്ന് പ​ക​ല്‍ 1.15-ന് ​പു​റ​പ്പെ​ടും. മ​ട​ക്ക ട്രെ​യി​ന്‍ നി​സാ​മു​ദീ​നി​ല്‍​നി​ന്ന് രാ​വി​ലെ 9.15-ന് (​എ​ല്ലാ ദി​വ​സ​വും)

• എ​റ​ണാ​കു​ളം ജം​ഗ്ഷ​ന്‍-​നി​സാ​മു​ദീ​ന്‍ (തു​ര​ന്തോ) എ​ക്സ്പ്ര​സ് (02284): എ​റ​ണാ​കു​ള​ത്തു​നി​ന്ന് ചൊ​വ്വാ​ഴ്ച​ക​ളി​ല്‍ രാ​ത്രി 11.25-ന് ​പു​റ​പ്പെ​ടും. മ​ട​ക്ക ട്രെ​യി​ന്‍ ശ​നി​യാ​ഴ്ച​ക​ളി​ല്‍ നി​സാ​മു​ദീ​നി​ല്‍​നി​ന്ന് രാ​ത്രി 9.35-ന്.

​• തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍-​എ​റ​ണാ​കു​ളം ജ​ങ്ഷ​ന്‍ (06302): പ്ര​തി​ദി​ന പ്ര​ത്യേ​ക ട്രെ​യി​ന്‍ തി​ങ്ക​ളാ​ഴ്ച പ​ക​ല്‍ 7.45 മു​ത​ല്‍ സ​ര്‍​വീ​സ് ആ​രം​ഭി​ക്കും.

• എ​റ​ണാ​കു​ളം ജം​ഗ്ഷ​ന്‍- തി​രു​വ​ന​ന്ത​പു​രം (06301): പ്ര​തി​ദി​ന പ്ര​ത്യേ​ക ട്രെ​യി​ന്‍ പ​ക​ല്‍ ഒ​ന്നി​ന് പു​റ​പ്പെ​ടും.

• തി​രു​ച്ചി​റ​പ്പ​ള്ളി-​നാ​ഗ​ര്‍​കോ​വി​ല്‍ (02627): പ്ര​തി​ദി​ന സൂ​പ്പ​ര്‍ ഫാ​സ്റ്റ് തി​ങ്ക​ളാ​ഴ്ച പ​ക​ല്‍ ആ​റു​മു​ത​ല്‍ സ​ര്‍​വീ​സ് ആ​രം​ഭി​ക്കും. മ​ട​ക്ക ട്രെ​യി​ന്‍ പ​ക​ല്‍ മൂ​ന്നി​ന് നാ​ഗ​ര്‍​കോ​വി​ലി​ല്‍​നി​ന്ന് പു​റ​പ്പെ​ടും.

സ്റ്റോ​പ്

ഇ​തി​നു പു​റ​മെ സ്റ്റോ​പ് ക്ര​മീ​ക​ര​ണ​ങ്ങ​ളും ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം- ലോ​ക്മാ​ന്യ​തി​ല​ക് നേ​ത്രാ​വ​തി എ​ക്സ്പ്ര​സി​ന്‍റെ (06345, 06346) ചെ​റു​വ​ത്തൂ​രി​ലെ സ്റ്റോ​പ് ഒ​ഴി​വാ​ക്കി. തി​രൂ​ര്‍ സ്റ്റോ​പ് നി​ല​നി​ര്‍​ത്തി.

എ​റ​ണാ​കു​ളം ജം​ഗ്ഷ​നും ഡ​ല്‍​ഹി​ക്കും (ഹ​സ്ര​ത്ത് നി​സാ​മു​ദ്ദീ​ന്‍) ഇ​ട​യി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന മം​ഗ​ള ല​ക്ഷ​ദ്വീ​പ് എ​ക്സ്പ്ര​സി​ന്‍റെ (02617/02618) ആ​ലു​വ, പ​ട്ടാ​ന്പി, കു​റ്റി​പ്പു​റം, തി​രൂ​ര്‍, പ​ര​പ്പ​ന​ങ്ങാ​ടി, ഫ​റോ​ക്ക്, കൊ​യി​ലാ​ണ്ടി, വ​ട​ക​ര, ത​ല​ശേ​രി, പ​ഴ​യ​ങ്ങാ​ടി, പ​യ്യ​ന്നൂ​ര്‍, നീ​ലേ​ശ്വ​രം, കാ​ഞ്ഞ​ങ്ങാ​ട് സ്റ്റോ​പ്പു​ക​ളും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *