കൊയിലാണ്ടി മാർക്കറ്റിലെ വ്യാപാരികൾക്കും തൊഴിലാളികൾക്കു കോവിഡ് ആൻ്റിജൻ പരിശോധന നടത്തി

കൊയിലാണ്ടി: കഴിഞ്ഞ ദിവസം നഗരസഭയുടെ പച്ചക്കറി-മത്സ്യ മാർക്കറ്റിൽ കോവിഡ് പോസിറ്റീവ് ആയ വ്യക്തി സമ്പർക്കം പുലർത്തിയതിനെ തുടർന്ന് അടച്ചിട്ടിരിക്കുന്ന മാർക്കറ്റിലെ വ്യാപാരികൾ, തൊഴിലാളികൾ ഉൾപ്പെടെ 297 പേർക്ക് ഇന്ന് നഗരസഭയുടെയും, തിരുവങ്ങൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൻ്റെയും നേത്രത്വത്തിൽ കോവിഡ് ആൻ്റിജൻ പരിശോധന നടത്തി.
ഇന്ന് നടന്ന പരിശോധനയിൽ ആർക്കും തന്നെ പോസിറ്റീവ് ഫലം റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് വളരെ ആശ്വാസകരമാണ്.

കഴിഞ്ഞ ദിവസം ഹാർബറിലെ 250 മത്സ്യതൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കും കോവിഡ് ആൻ്റിജൻ ടെസ്റ്റ് നടത്തിയിരുന്നു.
ഇന്ന് മാർക്കറ്റിൽ വെച്ച് നടന്ന പരിശോധനയ്ക്ക് ഡോ. അബ്ദുൾ ബാരി, ഡോ: മോഹൻദാസ്, .എച്ച്.ഐ.മാരായ റഫീഖ് അലി, കെ.കെ. ശശി, പി. മനോജ് കുമാർ, സുരേഷ് കുമാർ, സി.എസ്. സഹദേവൻ, സി.കെ. രാമചന്ദ്രൻ. നഗരസഭാ എച്ച്.ഐ. മാരായ കെ.പി.രമേശൻ,കെ.എം പ്രസാദ് , ഷിജിന എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. നഗരസഭാധ്യക്ഷൻ അഡ്വ.കെ.സത്യൻ,കൗൺസിലർ ഷീബ, ഗോകുൽദാസ് എന്നിവർ എത്തി സ്ഥിതിഗതികൾ വിലയിരുത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *