കൊയിലാണ്ടി നഗരസഭയിലെ വാർഡ് 32 കണ്ടെയ്മെൻ്റ് സോണായി പ്രഖ്യാപ്പിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി മാപ്പിള സ്കൂളിൽ വെച്ച് നടന്ന ആൻ്റിജൻ ടെസ്റ്റ് പരിശോധനയിൽ പോസ്റ്റിറ്റീവ് ആയ വ്യക്തി ഉൾപ്പെടുന്ന മുപ്പത്തിരണ്ടാം വാർഡ് ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ ജില്ലാ കലക്ടർ കണ്ടെയ്മെൻറ് സോണായി പ്രഖ്യാപിച്ചു. നഗരസഭയിലെ പുതിയ ബസ് സ്റ്റാൻ്റും ,ടൗൺ ഹാളും പരിസരവും ഉൾപ്പെടുന്ന സ്ഥലമാണ്. ഇന്ന് കാലത്ത് മുതൽ വാർഡ് 33 ൽ ഉൾപ്പെടുന്ന മാർക്കറ്റ് കണ്ടെയ്മെൻ്റ് സോണായി പ്രഖ്യാപിച്ചിരുന്നു.കഴിഞ്ഞ ദിവസം പോസിറ്റീവ് ആയ വ്യക്തി സമ്പർക്കം പുലർത്തിയതിനെ തുടർന്നായിരുന്നു നടപടി. ജനങ്ങൾ ഭയപ്പെടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും എന്നാൽ ജനങ്ങൾസാമൂഹിക അകലം പാലിക്കണമെന്നും, കൂട്ടാഴ്മകളോ അത് പോലെ കൂടി ചേരലോ, അനാവശ്യമായി പുറത്ത് ഇറങ്ങന്നതോ ഒഴിവാക്കണമെന്ന് നഗരസഭ ചെയർമാനും, നഗരസഭാആരോഗ്യ വിഭാഗം പ്രവർത്തകരും നിർദ്ദേശിച്ചു. കോറോണയെ പ്രതിരോധിക്കുന്ന പ്രവർത്തനങ്ങളിൽ ജനങ്ങളുടെ പൂർണ സഹകരണം ഉണ്ടാകണമെന്ന് ചെയർമാൻ അഭ്യർത്ഥിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *