ജസ്‌ന തിരോധാന കേസിലെ തുടരന്വേഷണ ഹര്‍ജിയില്‍ ഇന്ന് കോടതി വിധി


ജസ്‌ന തിരോധാന കേസിലെ തുടരന്വേഷണ ഹര്‍ജിയില്‍ ഇന്ന് തിരുവനന്തപുരം സിജെഎം കോടതി വിധി പറയും.സിബിഐ അന്വേഷണത്തിലെ കാര്യക്ഷമത ചോദ്യം ചെയ്തു ജസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയിലാണ് വിധി പറയുന്നത്.വീട്ടില്‍ നിന്ന് തെളിവുകള്‍ കണ്ടെടുത്ത പോലീസ് ഉദ്യോഗസ്ഥരെ സിബിഐ ചോദ്യം ചെയ്തില്ലെന്ന് ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചിരുന്നു.


സാധ്യമായ എല്ലാ അന്വേഷണവും നടത്തിയെന്നായിരുന്നു സിബിഐയുടെ മറുപടി.കോടതി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായ സിബിഐ ഇന്‍സ്‌പെക്ടര്‍ നിപുല്‍ ശങ്കര്‍ കോടതിയില്‍
കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ നേരിട്ടു ഹാജരായി.രക്തം പുരണ്ട വസ്ത്രം കേരള പൊലീസിന് ലഭിച്ചിട്ടില്ലെന്നും ജെസ്‌ന ഗര്‍ഭിണി അല്ലായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയെ അറിയിച്ചിരുന്നു.




Sharing is Caring