ദുർമന്ത്രവാദത്തെ തുടർന്ന് ഒഡീഷയിൽ ദമ്പതിമാർ കൊല്ലപ്പെട്ടു. ഒഡീഷയിലെ കെയോഞ്ജർ ജില്ലയിൽ 45 വയസുകാരനായ ഭർത്താവ് ബഹദ മുർമു, ഭാര്യ ധനി (35) എന്നിവരാണ് കൊല്ലപ്പെട്ടത്. വീട്ടിൽ രക്തത്തിൽ മുങ്ങിയ നിലയിലാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ദമ്പതിമാരുടെ മുറിയ്ക്ക് പുറത്ത് ഉറങ്ങുകയായിരുന്ന മകൾ സിംഗോ അലർച്ച കേട്ട് മുറിയിലേക്കെത്തുമ്പോൾ കണ്ടത് മരിച്ചുകിടക്കുന്ന മാതാപിതാക്കളെയാണ്. ഉടൻ തന്നെ സിംഗോ അമ്മാവനെ വിവരമറിയിച്ചു. അമ്മാവനാണ് പൊലീസിനെ അറിയിച്ചത്.













