യൂറോപ്യന്‍ രാജ്യമായ പോര്‍ച്ചുഗലില്‍ ഇന്ത്യന്‍ വംശജന്‍ പ്രധാനമന്ത്രി

1448454477_costa
യൂറോപ്യന്‍ രാജ്യമായ പോര്‍ച്ചുഗലില്‍ ഇന്ത്യന്‍ വംശജന്‍ പ്രധാനമന്ത്രി. ഗോവന്‍ വംശജനായ അന്റോണിയോ കോസ്‌റ്റയെ പ്രസിഡന്റ്‌ അനിബാല്‍ കോവാകോ സില്‍വയാണ്‌ പ്രധാനമന്ത്രിയായി നിയമിച്ചത്‌. പോര്‍ച്ചുഗലിലെ 230 അംഗ നിയമസഭയിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പില്‍ കോസ്‌റ്റയുടെ പാര്‍ട്ടിയായ സോഷ്യലിസ്‌റ്റ് പാര്‍ട്ടിക്ക്‌ (എസ്‌പി) 86 സീറ്റുമായി രണ്ടാമത്‌ എത്താനേ കഴിഞ്ഞുള്ളൂവെങ്കിലും ഇടതുപക്ഷത്തിന്റെ പിന്തുണയോടെ കൂട്ടുകക്ഷി സര്‍ക്കാര്‍ ഭരണത്തിലേറിയതോടെയാണ്‌ കോസ്‌റ്റയ്‌ക്ക് വഴി തെളിഞ്ഞത്‌. 54 കാരനായ കോസ്‌റ്റ ലിസ്‌ബനിലെ മുന്‍ മേയര്‍ കൂടിയാണ്‌. ഇതോടെ ലോകത്തുടനീളം കിടക്കുന്ന രാജ്യങ്ങളിലെ ഇന്ത്യന്‍ വംശജരില്‍ ഒരു രാജ്യത്തിന്റെ ഏറ്റവും ഉയര്‍ന്ന പദവിയില്‍ എത്തുന്നയാള്‍ എന്ന പദവിയിലേക്ക്‌ കൂടിയാണ്‌ ഈ ഗോവന്‍ വംശജന്‍ എത്തിയത്‌.



Sharing is Caring