കൊച്ചി: കോര്‍പ്പറേറ്റ് മേഖലയെ ലക്ഷ്യമിട്ട് ഔട്ട് ഓഫ് ഓഫീസ് പദ്ധതിയുമായി പ്രമുഖ ഓണ്‍ലൈന്‍ ട്രാവല്‍ ടെക്‌നോളജി കമ്പനിയായ ക്ലിയര്‍ട്രിപ്പ്. കോര്‍പ്പറേറ്റ് യാത്രാ സമവാക്യങ്ങള്‍ മാറ്റിയെഴുതുകയെന്ന ലക്ഷ്യത്തോടെയാണ് ഫ്‌ലിപ്കാര്‍ട്ടിനു കീഴിലുള്ള കമ്പനിയായ ക്ലിയര്‍ ട്രിപ്പ് ഔട്ട് ഓഫ് ഓഫീസ് (ഒ. ഒ. ഒ ) പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. കോര്‍പ്പറേറ്റ് ട്രാവല്‍ സ്‌പേസ് എന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ് ഔട്ട് ഓഫ് ഓഫീസ്. മാസം 20 കോടി രൂപയുടെ ബിസിനസാണ് ഈ യാത്ര ബുക്കിങ് സംവിധാനത്തിലൂടെ ക്ലിയര്‍ട്രിപ്പ് ലക്ഷ്യമിടുന്നത്.
ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ തുടങ്ങി വന്‍കിട കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് വരെ ഇണങ്ങുന്ന തരത്തിലുള്ള യാത്ര പദ്ധതികളും മാര്‍ഗ നിര്‍ദേശങ്ങളാണ് ഔട്ട് ഓഫ് ഓഫീസിനെ വ്യത്യസ്തമാക്കുന്നത്. നിലവില്‍ 300 ചെറുകിട ഇടത്തരം സ്ഥാപനങ്ങളും 10 വന്‍കിട സ്ഥാപനങ്ങളും ചേരുന്ന ക്ലിയര്‍ട്രിപ്പ് കോര്‍പ്പറേറ്റ് ട്രാവല്‍ ശ്രേണിയിലേക്കാണ് പുതിയ ഔട്ട് ഓഫ് ഓഫീസ് പദ്ധതി ക്ലിയര്‍ട്രിപ്പ് അവതരിപ്പിക്കുന്നത്.
തികച്ചും ഉപഭോക്തൃ സൗഹൃദമായ രീതിയിലാണ് പ്ലാറ്റ്‌ഫോം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വന്‍കിട കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കെന്ന പോലെ ചെറുകിട സ്ഥാപനങ്ങള്‍ക്കും ക്ലിയര്‍ട്രിപ്പിനെ പ്രിയങ്കരമാക്കുന്നത് ഓരോ സ്ഥാപനങ്ങള്‍ക്കും ഇണങ്ങുന്ന രീതിയിലുള്ള തനത് രൂപകല്‍പ്പന തന്നെയാണ്.
ഫെഡറല്‍ ബാങ്ക്, സിഫി ടെക്‌നോളജിസ്, എം.ജി.എം ഹെല്‍ത്ത്‌കെയര്‍, സ്റ്റെര്‍ലൈറ്റ് പവര്‍ ട്രാന്‍സ്മിഷന്‍ ലിമിറ്റഡ്, എ. സി. സി ലിമിറ്റഡ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളെല്ലാം ഔട്ട് ഓഫ് ഓഫീസ് പ്ലാറ്റ്‌ഫോമിന്റെ ആദ്യഘട്ട ഉപഭോക്താക്കളില്‍ ഉള്‍പ്പെടുന്നു. മറ്റു പ്ലാറ്റ്‌ഫോമുകളില്‍ നിന്നും ഔട്ട് ഓഫ് ഓഫീസിനെ വ്യത്യസ്തമാക്കുന്ന ഘടകങ്ങള്‍ ഏറെയുണ്ട്. റിയല്‍ ടൈം ട്രാവല്‍ പോളിസികള്‍, യാത്ര ഓഫറുകളുമായി ചേര്‍ന്നു പോകുന്ന തരത്തിലുള്ള ഏകീകൃത യാത്ര ചെലവുകള്‍, സ്വയം നിര്‍ണയിക്കാവുന്ന തരത്തിലുള്ള കോര്‍പ്പറേറ്റ് നിരക്കുകള്‍, റിയല്‍ ടൈം ഇന്‍വോയ്‌സ്, ഏതു സാഹചര്യത്തിലും സംവാദം സാധ്യമാക്കുന്ന സംവിധാനങ്ങള്‍ എന്നിവയെല്ലാം സവിശേഷതകളില്‍ ഉള്‍പ്പെടുന്നു. ഐ. ഒ. എസ് ( ഐ ഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റം), ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കായി ഒരു ആപ് തുടങ്ങിയവ കമ്പനി താമസിയാതെ അവതരിപ്പിക്കും.
ബിസിനസ് രംഗത്ത് ആഗോള വ്യാപകമായുണ്ടായിട്ടുള്ള ഉണര്‍വ് കോര്‍പ്പറേറ്റ് ട്രാവല്‍ മേഖലയിലും പ്രതിഫലിക്കുന്നതായി ക്ലിയര്‍ട്രിപ്പ് സി. ഇ. ഒ. ആര്‍. അയ്യപ്പന്‍ ചൂണ്ടിക്കാട്ടി. കോര്‍പ്പറേറ്റ് ട്രാവലിന് ആവശ്യക്കാര്‍ എറിയിട്ടുണ്ട്. ഈ മേഖലയുടെ യാത്ര ആവശ്യങ്ങള്‍ക്ക് തികച്ചും അനുയോജ്യമായ സംവിധാനം എന്ന നിലയിലാണ് ഔട്ട് ഓഫ് ഓഫിസിനെ അവതരിപ്പിച്ചിരിക്കുന്നത്. ഓരോരുത്തര്‍ക്കും ഇണങ്ങുന്ന തരത്തിലുള്ള മികച്ച യാത്രാനുഭവം പകരുന്ന സമഗ്രമായ പാക്കേജ് ആണ് ഔട്ട് ഓഫ് ഓഫീസിനെ മറ്റു പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. ബജറ്റിനിണങ്ങുന്നത്, ഉപഭോക്താവിന്റെ യാത്രാവശ്യങ്ങള്‍ക്കനുസരിച്ചു രൂപകല്‍പ്പന ചെയ്തത് എന്നിങ്ങനെ പ്രത്യേകതകള്‍ ഏറെയുണ്ട്. കോര്‍പ്പറേറ്റ് ട്രാവല്‍ രംഗത്തെ ഭാവിയിലെ ആവശ്യങ്ങള്‍ക്ക് കൂടി അനുയോജ്യമാണ് ഔട്ട് ഓഫ് ഓഫീസെന്നും സി. ഇ. ഒ പറഞ്ഞു.
ഓരോ സ്ഥാപനത്തിനും ഇണങ്ങുന്ന രീതിയില്‍ ഔട്ട് ഓഫ് ഓഫീസിനെ ഉപയോഗപ്പെടുത്താം. സെല്‍ഫ് ബുക്കിങ്, ട്രാവല്‍ ഡെസ്‌ക് ബുക്കിങ് എന്നിങ്ങനെ പല തരത്തിലുള്ള ബുക്കിങ് മാര്‍ഗങ്ങള്‍ ഒരേ പോലെ കൈകാര്യം ചെയ്യാനാകും. പ്ലാറ്റ് ഫോം ബുക്കിങ്ങില്‍ 30 ശതമാനം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ ശേഷിക്കുന്ന 70 ശതമാനം ശ്രദ്ധയും നല്‍കുന്നത് നയ വ്യതിയാനം ഇല്ലാതെ കാര്യക്ഷമമായി ഇവ നടപ്പാക്കുന്നതിനാണ്. ഹോട്ടല്‍ ബില്ലുകള്‍ ബുദ്ധിമുട്ടില്ലാതെ ലഭ്യമാക്കുന്നതിലും പ്രത്യേക ശ്രദ്ധ പ്ലാറ്റ്‌ഫോം നല്‍കുന്നു.
ഔട്ട് ഓഫ് ഓഫീസ് പ്രത്യേകതകള്‍ ഇങ്ങനെ –
* ഒരൊറ്റ ക്ലിക്കില്‍ നിങ്ങള്‍ക്കാവശ്യമായ സേവനങ്ങള്‍ ലഭിക്കുന്നതിനുള്ള സൗകര്യം.
* ജി. എസ്. ടി ബില്ലിങ് സംവിധാനത്തിലൂടെ വന്‍കിട സ്ഥാപനങ്ങള്‍ക്ക് വന്‍തോതില്‍ ഇളവുകള്‍ നേടാനാകും.
* യാത്രയുമായി ബന്ധപ്പെട്ട ചെലവുകളെല്ലാം എളുപ്പത്തില്‍ ട്രാക്ക് ചെയ്യുന്നതിനുള്ള സൗകര്യം. ഡാഷ് ബോര്‍ഡില്‍ വിശദമായ എക്‌സ്‌പെന്‍സ് റിപ്പോര്‍ട്ട് ലഭ്യമാണ്.
* ഏറ്റവും കുറഞ്ഞ നിരക്കില്‍ മികച്ച സേവനങ്ങള്‍ ലഭ്യമാക്കാനുള്ള അവസരം. പല സേവന ദാതാക്കള്‍ വാഗ്ദാനം ചെയ്യുന്ന നിരക്കുകള്‍ താരതമ്യം ചെയ്തു ഏറ്റവും മികച്ചത് തിരഞ്ഞെടുക്കാം.
* ഓരോ സ്ഥാപനത്തിന്റെയും ഇന്‍വോയ്സ് താല്പര്യങ്ങള്‍ക്ക് അനുസരിച്ചു സേവന ദാതാക്കളെ തിരഞ്ഞെടുക്കാനുള്ള അവസരം. ഇതും ഒരൊറ്റ ക്ലിക്കില്‍ സാധ്യമാകുമെന്നതാണ് പ്രത്യേകത.
ഔട്ട് ഓഫ് ഓഫീസ് പ്ലാറ്റ്‌ഫോമിലൂടെ ക്ലിയര്‍ട്രിപ്പ് കോര്‍പ്പറേറ്റ് ട്രാവല്‍ രംഗത്ത് അനിഷേധ്യ സാന്നിധ്യം ഉറപ്പിച്ചിരിക്കുകയാണ്. സമാനതകളില്ലാത്തതും നയ കേന്ദ്രീകൃതമായതുമായ രൂപകല്‍പ്പന ഔട്ട് ഓഫ് ഓഫീസിനെ ഈ മേഖലയില്‍ കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ പര്യാപ്തമാക്കുന്നു.
ഔട്ട് ഓഫ് ഓഫിസിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ സന്ദര്‍ശിക്കുക – https://ooo.cleartrip.com/