രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റ​ത്തി​ലെ ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​ത; സു​പ്രീം കോ​ട​തി​യി​ൽ ഹ​ർ​ജി

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട 124 എ ​വ​കു​പ്പി​ലെ ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​ത ചോ​ദ്യം ചെ​യ്ത് വി​ര​മി​ച്ച മേ​ജ​ര്‍ ജ​ന​റ​ല്‍ എ​സ്.​ജി വോം​ബ​ത്ത്കീ​രെ സു​പ്രീം​ കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കി. വ​കു​പ്പ് വ്യ​ക്ത​യി​ല്ലാ​ത്ത​തും പ്ര​തി​ക​രി​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യ​ത്തി​ന് കൂ​ച്ചു​വി​ല​ങ്ങി​ടു​ന്ന​താ​ണെ​ന്നും ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു.

ചീ​ഫ് ജ​സ്റ്റീ​സ് എ​ന്‍.​വി ര​മ​ണ അ​ധ്യ​ക്ഷ​നാ​യി ജ​സ്റ്റീ​സു​മാ​രാ​യ എ.​എ​സ്.​ബൊ​പ്പ​ണ്ണ, ഹൃ​ഷി​കേ​ശ് റോ​യ് എ​ന്നി​വ​രു​ള്‍​പ്പെ​ട്ട ബെ​ഞ്ച് കേ​സ് പ​രി​ഗ​ണി​ക്കു​ക​യും ഹ​ര്‍​ജി​യു​ടെ ഒ​രു പ​ക​ര്‍​പ്പ് അ​റ്റോ​ര്‍​ണി ജ​ന​റ​ലി​നു ന​ല്‍​കാ​ന്‍ നി​ര്‍​ദേ​ശി​ക്കു​ക​യും ചെ​യ്തു.കേ​സ് ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *