മിസോറാമില്‍ പ്രചാരണം ശക്തമാക്കി കോണ്‍ഗ്രസ്


മിസോറാമില്‍ പ്രചാരണം ശക്തമാക്കി കോണ്‍ഗ്രസ്. മണിപ്പൂര്‍ സംഘര്‍ഷം പ്രധാന പ്രചാരണ ആയുധമാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. മിസോറാമില്‍ തുടരുന്ന രാഹുല്‍ ഗാന്ധി ഇന്ന് പൊതു യോഗങ്ങളില്‍ പങ്കെടുക്കും.


മിസോറാമില്‍ അധികാരം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ കോണ്‍ഗ്രസും നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ മിസോ നാഷണല്‍ഫ്രണ്ടും പോരാട്ടത്തിന് ഇറങ്ങുന്നത്. ഇക്കുറി പോരാട്ടത്തിനായി സൊറാം പീപ്പിള്‍സ് മൂവ്‌മെന്റും ഉണ്ട്. നവംബര്‍ 7ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ത്രികോണ മത്സരമാകും നടക്കുക.




Sharing is Caring