കോട്ടയം: ഇടുക്കി ലോക്‌സഭാ സീറ്റില്‍ കേരളാ കോണ്‍ഗ്രസിന് അവകാശമുണ്ടെന്ന് പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണി പറഞ്ഞു. ഒരു കക്ഷിയ്ക്കും ഒറ്റയ്ക്കു സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഡീന്‍ കുര്യാക്കോസിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇടുക്കി കേരളാ കോണ്‍ഗ്രസിന്റെ ശക്തമായ മണ്ഡലമാണ്. ആ സീറ്റില്‍ തങ്ങള്‍ക്ക് അവകാശമുണ്ട്. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നത് യു ഡി എഫ് യോഗം ചേര്‍ന്നതിന് ശേഷമാണെന്നും മാണി പറഞ്ഞു.
രണ്ടാമത്തെ സീറ്റിനു വേണ്ടിയുള്ള കെ എം മാണിയുടെ ആവശ്യം ആത്മാര്‍ത്ഥയോടെയാണോയെന്ന് സംശയം പ്രകടിപ്പിച്ച കേരളാ കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ളയുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയപ്പോള്‍ പിള്ള അങ്ങനെ പലതും പറയുമെന്നായിരുന്നു മാണിയുടെ മറുപടി.