മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ മോർച്ച നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം


തിരുവനന്തപുരത്ത് മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ മോർച്ച നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം.


കറുത്ത സാരിയും കരിയോയിലുമായാണ് മഹിളാ മോർച്ചയുടെ സെക്രട്ടേറിയറ്റ് മാർച്ച് നടന്നത്. പ്രകടനവുമായി എത്തിയ പ്രവർത്തകർ പൊലീസുമായി ഏറ്റുമുട്ടി.


പൊലീസിന് നേരെയും സെക്രട്ടേറിയറ്റിന് ഉള്ളിലും കരിയോയിൽ ഒഴിച്ച മഹിളാ മോർച്ച പ്രതിഷേധിച്ചു. സെക്രട്ടേറിയറ്റ് ഗേറ്റ് ചാടി കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞു



Sharing is Caring