മുഖ്യമന്ത്രി രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണം; പി സി ജോര്‍ജ്ജ്


സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷിന്റെ പുതിയ ആരോപണങ്ങള്‍ വിവാദമായിരിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്ന് മുന്‍ എംഎല്‍എയും ജനപക്ഷം നേതാവുമായ പി സി ജോര്‍ജ്ജ്.


സ്വപ്‌ന നല്‍കിയ രഹസ്യമൊഴിയില്‍ പിണറായി വിജയന്‍ ഭയക്കുന്ന കാര്യങ്ങളുണ്ട്. സിപിഎം നേതാക്കള്‍ ഒന്നും മിണ്ടുന്നില്ലെന്നും അവര്‍ പിണറായിയുടെ കപ്പം വാങ്ങി നില്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.


അതേസമയം താന്‍ സ്വപ്‌നയുമായി കൊച്ചിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. പിഡബ്‌ള്യുഡി റസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. അടുത്തിടെയാണ് കൂടിക്കാഴ്ച നടത്തിയത്.

തിയതി കൃത്യമായി ഓര്‍ക്കുന്നില്ല. അഞ്ച് മിനിട്ട് മാത്രമായിരുന്നു സ്വപ്‌നയുമായി സംസാരിച്ചത്. ഇത് ഗൂഢാലോചനയുടെ ഭാഗമായിരുന്നില്ലെന്നും പി സി ജോര്‍ജ്ജ് മാധ്യമങ്ങളോട് വ്യക്തമാക്കി. ക്രൈം നന്ദകുമാറും ഒപ്പമുണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു.



Sharing is Caring