യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിയുടെ ഫ്‌ലക്‌സ് ബോര്‍ഡ് നശിപ്പിച്ചതായി പരാതി


പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിയുടെ ഫ്‌ലക്‌സ് ബോര്‍ഡ് നശിപ്പിച്ചതായി പരാതി. പത്തനംതിട്ട കുമ്പഴ കളീക്കല്‍ പടിയില്‍ സ്ഥാപിച്ചിരുന്ന ഫ്‌ലക്‌സാണ് തീ വച്ച് നശിപ്പിച്ചത്.


പ്രചരണ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ തീ വെച്ചു നശിപ്പിക്കുകയായിരുന്നു.ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിറ്റി കോ ഓര്‍ഡിനേറ്റര്‍ എ സുരേഷ് കുമാര്‍ പത്തനംതിട്ട പൊലീസില്‍ പരാതി നല്‍കി.




Sharing is Caring