എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം വി ബാലകൃഷ്ണന്റെ പേരില്‍ ഇറക്കിയ ഈദ് ആശംസാ കാര്‍ഡ് വിവാദത്തില്‍. കറുത്ത പശ്ചാത്തലത്തില്‍ തെളിഞ്ഞ ചന്ദ്രക്കലയോടൊപ്പം തിരഞ്ഞെടുപ്പ് ചിഹ്നമായ അരിവാള്‍ ചുറ്റിക നക്ഷത്രം ചേര്‍ത്തിറക്കിയ കാര്‍ഡ് മണ്ഡലത്തില്‍ പ്രചരിച്ചു.
ഇത് വിവാദമാകാനിടയുണ്ടെന്ന് പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് നേതാക്കള്‍ ശ്രദ്ധിച്ചത്. എന്നാല്‍ അപ്പോഴേക്കും ലോക്‌സഭാ മണ്ഡലത്തിലെ ഏഴ് നിയോജക മണ്ഡലങ്ങളിലും കാര്‍ഡ് വിതരണം തുടങ്ങിക്കഴിഞ്ഞിരുന്നു.ഇടതു മുന്നണി തിരഞ്ഞെടുപ്പ് കമ്മിറ്റിക്കു വേണ്ടി സെക്രട്ടറി കെ പി സതീഷ്ചന്ദ്രന്റെ പേരില്‍ 25,000 കാര്‍ഡുകളാണ് അച്ചടിച്ചതെന്ന് കാര്‍ഡില്‍ പ്രിന്റ് ചെയ്തിട്ടുണ്ട്. നേതൃത്വത്തിന് ഗുരുതര വീഴ്ചയുണ്ടായെന്നാണ് ഉയരുന്ന ആക്ഷേപം.

എന്നാല്‍ പ്രിന്റിങ് കഴിഞ്ഞപ്പോള്‍ തന്നെ ചിഹ്നത്തിലെ അരിവാളിന്റെ പശ്ചാത്തലത്തില്‍ ചന്ദ്രക്കല പോലെ തോന്നുന്ന കാര്യം ശ്രദ്ധയില്‍ പെട്ടെന്നും അതിനാല്‍ വിതരണം ചെയ്തില്ലെന്നുമായിരുന്നു കെ പി സതീഷ് ചന്ദ്രന്റെ പ്രതികരണം. കാര്‍ഡുകള്‍ പൂര്‍ണമായി പിന്‍വലിച്ചെന്നും അദ്ദേഹം പറഞ്ഞു. മതപരമായ വിശ്വാസത്തിനിടയിലും രാഷ്ട്രീയം കളിക്കാനാണ് സിപിഐഎം ശ്രമിക്കുന്നതെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചു.













